മായനാട് കുളം ശുദ്ധീകരണ പദ്ധതി: എം.എൽ.എമാർ 10 ലക്ഷംവീതം നൽകും

കോഴിക്കോട്: മെഡിക്കൽ കോളജിൽനിന്ന് മായനാട്ടേക്ക് മലിനജലം ഒഴുകുന്നത് തടയുന്നതിനും മായനാട് കുളം ശുദ്ധീകരിക്കുന്നതിനുമുള്ള ജില്ല ഭരണകൂടത്തി​െൻറ പദ്ധതിക്ക് ജില്ലയിലെ എല്ലാ എം.എൽ.എമാരും ആസ്തി വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപവീതം നൽകും. ജില്ല വികസന സമിതി യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസി​െൻറ നിർേദശം എം.എൽ.എമാർ അംഗീകരിക്കുകയായിരുന്നു. എം.എൽ.എമാരായ സി.കെ. നാണു, എ.കെ. ശശീന്ദ്രൻ, പി.ടി.എ റഹീം, എ. പ്രദീപ്കുമാർ, ഇ.കെ. വിജയൻ, വി.കെ.സി. മമ്മദ്കോയ, കാരാട്ട് റസാഖ്, പുരുഷൻ കടലുണ്ടി എന്നിവരും മറ്റു എം.എൽ.എമാരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഒന്നാംഘട്ട പണി പൂർത്തിയാകുകയും രണ്ടാംഘട്ടത്തിന് അനുമതി ലഭിക്കുകയും ചെയ്ത കുന്ദമംഗലം മിനി സിവിൽ സ്റ്റേഷ​െൻറ പരിസരത്ത് പിടിച്ചിട്ട വാഹനങ്ങളും മണ്ണും മറ്റും നീക്കംചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ കലക്ടർ നിർദേശം നൽകി. പി.ടി.എ റഹീം എം.എൽ.എയുടെ ആവശ്യപ്രകാരമാണ് നടപടി. കുന്ദമംഗലം ടൗണിൽ റവന്യൂ ഭൂമി കൈയേറി നടത്തുന്ന കച്ചവടം ഒഴിപ്പിക്കണമെന്ന എം.എൽ.എയുടെ ആവശ്യത്തിൽ ഉടൻ നടപടിയുണ്ടാകും. മുക്കം മിനി സിവിൽ സ്റ്റേഷനിലേക്ക് സബ് ട്രഷറി, രജിസ്േട്രഷൻ, കൃഷി ഓഫിസുകൾ മാറ്റുന്നതിനുള്ള നടപടി വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. കൊടുവള്ളി െറസ്റ്റ് ഹൗസ് ഭരണാനുമതി ലഭിക്കുന്നമുറക്ക് നിർമാണം ആരംഭിക്കാനാകുമെന്നും പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. യോഗത്തിൽ സബ് കലക്ടർ വി. വിഘ്നേശ്വരി, എ.ഡി.എം ടി.ജനിൽ കുമാർ, ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.