അധ്യാപകദ്രോഹ നടപടികൾ രാഷ്​ട്രീയമായി നേരിടും ^ടി. സിദ്ദീഖ്​

അധ്യാപകദ്രോഹ നടപടികൾ രാഷ്ട്രീയമായി നേരിടും -ടി. സിദ്ദീഖ് കോഴിക്കോട്: രാഷ്ട്രീയപ്രേരിതമായ അധ്യാപകദ്രോഹ നടപടി തുടർന്നാൽ രാഷ്ട്രീയമായി നേരിടുമെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഡി.ഡി ഒാഫിസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക, അന്യായമായ ശിക്ഷാനടപടികൾ റദ്ദാക്കുക, വിദ്യാലയങ്ങൾക്കടുത്ത് മദ്യശാല സ്ഥാപിക്കാനുള്ള നീക്കം പിൻവലിക്കുക, അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്. ജില്ല പ്രസിഡൻറ് ഇ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുസ്സമദ്, പറമ്പാട്ട് സുധാകരൻ, പി.കെ. അരവിന്ദൻ, ഒ.എം. രാജൻ, എൻ. ശ്യാംകുമാർ, വി.കെ. ബാബുരാജ്, എൻ.പി. ഇബ്രാഹിം, പി.കെ. രാധാകൃഷ്ണൻ, ടി. അശോക്കുമാർ, പി.എം. ശ്രീജിത്ത്, ഷാജു പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. വി.കെ. രമേശൻ, യു. അബ്ദുൽ ബഷീർ, ടി.ടി. ബിനു, കെ.കെ. പാർഥൻ, എം.പി. ഗീത, ഇടത്തിൽ ശിവൻ, പി.ജെ. ദേവസ്യ, ടി.കെ. പ്രവീൺ, കെ.എം. കുഞ്ഞമ്മദ്, പി. മനോജ്കുമാർ, കെ.എം. സുരേഷ്, പി. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.