ചുരത്തിൽ സ്​കാനിയ ബസ്​ കുടുങ്ങി നാലര മണിക്കൂർ ഗതാഗതം സ്​തംഭിച്ചു

ഈങ്ങാപ്പുഴ: ചുരം ഏഴാം വളവിൽ കെ.എസ്.ആർ.ടി.സി സ്കാനിയ ലോഫ്ലോർ ബസ് കുഴിയിൽ ചാടി ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച രാവിലെ ഏഴു മണിയോടെ കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് റോഡിലെ കുഴിയിൽ കുടുങ്ങി നിശ്ചലമായതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. താമരശ്ശേരി ഡിപോയിൽനിന്ന് മെക്കാനിക്കുകളെത്തി പതിനൊന്നരയോടെയാണ് തകരാർ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്. നാലര മണിക്കൂർ ഗതാഗതം സ്തംഭിച്ചതോടെ അടിവാരം മുതൽ വൈത്തിരി വരെ വാഹനങ്ങൾ കുടുങ്ങിക്കിടന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് കണ്ടെയ്നർ ലോറി യന്ത്രത്തകരാർമൂലം ഇതേ വളവിൽ കുടുങ്ങി മണിക്കൂറുകളോളം ഭാഗിക ഗതാഗത സ്തംഭനമുണ്ടായിരുന്നു. ജോയൻറ് പൊട്ടി കുടുങ്ങിയ ലോറി ലോക്ക് ചെയ്ത് ൈഡ്രവറും ക്ലീനറും സ്ഥലം വിട്ടത് ട്രാഫിക് പൊലീസിന് ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചു. കുടുങ്ങിയ ലോറി മാറ്റാനാകാത്തതിനാൽ വൺവേയായിട്ടാണ് വാഹനങ്ങൾ കടത്തിവിട്ടത്. വൈകീട്ട് നാലരയോടെ ലോറിയിലെ ജീവനക്കാർ മെക്കാനിക്കുമായെത്തി തകരാർ പരിഹരിച്ച് ആറരയോടെയാണ് കണ്ടെയ്നർ മാറ്റിയത്. നിരുത്തരവാദപരമായി വണ്ടി ലോക്ക് ചെയ്ത് പോയതിന് താമരശ്ശേരി പൊലീസ്, ൈഡ്രവർക്കെതിരെ കേസെടുത്തു. ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു ഈങ്ങാപ്പുഴ: ഓടിക്കൊണ്ടിരുന്ന കാർ ചുരം ഏഴാം വളവിൽ കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മലപ്പുറത്ത് ഭാര്യവീട്ടിൽ മക്കളെയും ഭാര്യയെയും എത്തിച്ചശേഷം വീട്ടിലേക്കു മടങ്ങിവരുകയായിരുന്ന കൽപറ്റ സ്വദേശി അഫ്സൽ കുഴിമ്പാട്ടിലി​െൻറ കെ.എൽ 12 ജെ 7038 നമ്പർ ഇയോൺ കാറാണ് കത്തിനശിച്ചത്. പിന്നാലെ വന്ന വാഹനത്തിലുള്ളവർ കാറിൽനിന്ന് പുക ഉയരുന്നതു കണ്ട് അഫ്സലിനെ വിവരം അറിയിച്ചതിനെ തുടർന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. കൽപറ്റയിൽനിന്നെത്തിയ ഫയർഫോഴ്സും ട്രാഫിക് പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നാണ് തീ അണച്ചത്. കാർ പൂർണമായി കത്തിനശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.