ബാലുശ്ശേരി: ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ മൂന്നാമത് ഷോറൂം ബാലുശ്ശേരിയിൽ നാളെ രാവിലെ 10.30ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര താരങ്ങളായ ഫഹദ് ഫാസിലും പ്രയാഗ മാർട്ടിനും മുഖ്യാതിഥികളാകും. എം.കെ. രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ എന്നിവർ സംബന്ധിക്കും. ഉദ്ഘാടന ദിവസം ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ ഷോറൂം സന്ദർശിക്കുന്നവർക്ക് ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ സ്വർണനാണയം സമ്മാനമായി നൽകും. ബാലുശ്ശേരി ഷോറൂമിൽനിന്ന് ഉപഭോക്താക്കൾക്ക് സംശുദ്ധ സ്വർണ-വജ്രാഭരണങ്ങൾ സ്വന്തമാക്കാമെന്ന് ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ ലത്തീഫ് പുളിയത്തിങ്കൽ, മാനേജിങ് ഡയറക്ടർ പി. ഷഫീഖ്, ഡയറക്ടർമാരായ വി.കെ.സി. മൻസൂർ അഹമ്മദ്, അബ്ദുൾ നാസർ, എ.വി. അബൂബക്കർ എന്നിവർ അറിയിച്ചു. അഞ്ച് വർഷംകൊണ്ട് ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ 10 ഷോറൂമുകൾ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ തുടങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.