കോഴിക്കോട്: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികൾ ഞായറാഴ്ച എം-.ആർ (മീസൽസ്- റുബെല്ലാ) സൺഡേ ആയി ആചരിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ട് വരെ സ്വകാര്യ ആശുപത്രികളിൽ മീസൽസ്-റുബെല്ലാ വാക്സിൻ നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ ആറ് സ്വകാര്യആശുപത്രികൾ ഓരോ സ്കൂൾ വീതം ഏറ്റെടുത്ത് അവിടത്തെ മുഴുവൻ കുട്ടികൾക്കും കുത്തിവെപ്പ് കിട്ടിയെന്ന് ഉറപ്പുവരുത്തും. ആസ്റ്റർ മിംസ്, നാഷനൽ, ഇഖ്റ, ഫാത്തിമ, കെ.എം.സി.ടി മണാശ്ശേരി, അൽ അബീർ ഫാമിലി മെഡിക്കൽ സെൻറർ പൊറ്റമ്മൽ എന്നീ ആശുപത്രികളാണ് പരിസരത്തുളള ഓരോ സ്കൂൾ വീതം ഏറ്റെടുക്കുന്നത്. നവംബറിലെ എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും ആരോഗ്യവകുപ്പിെൻറ എല്ലാ സ്ഥാപനങ്ങളിലും എം.ആർ വാക്സിനേഷൻ നൽകുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ.വി. ജയശ്രീ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.