ടോം ഉഴുന്നാലിലിന്​ കോഴിക്കോടി​െൻറ സ്​നേഹസ്വീകരണം

കോഴിക്കോട്: യമനിൽ തീവ്രവാദികളുടെ തടവിൽനിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിലിന് കോഴിക്കോട് പൗരാവലിയുടെ സ്നേഹസ്വീകരണം. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ രാഷ്ട്രീയ, സാമൂഹികരംഗങ്ങളിലെ പ്രമുഖർ പെങ്കടുത്തു. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ ബന്ധങ്ങളാണ് ഉഴുന്നാലിലിന് രക്ഷയായതെന്ന് തരൂർ പറഞ്ഞു. ഒമാനുമായുള്ള ബന്ധവും മോചനത്തിന് താങ്ങായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തട്ടിക്കൊണ്ടുപോയവർ ശാരീരികമായി ഉപദ്രവിച്ചിട്ടിെല്ലന്ന് ടോം ഉഴുന്നാലിൽ ആവർത്തിച്ചു. എ​െൻറ സ്കാൻ, എക്സ്റേ റിപ്പോർട്ടുകൾ അതിന് തെളിവാണ്. ''അവർ ബിരിയാണിയും പുഴുങ്ങിയ മുട്ടയും ചിക്കനും തന്നു. നോമ്പുകാലത്ത് എനിക്ക് ഭക്ഷണം തരാൻ പ്രത്യേകം ശ്രദ്ധിച്ചു. കുളിക്കാൻ ഷാംപുവും സോപ്പും തന്നു'' -അദ്ദേഹം പറഞ്ഞു. പ്രമേഹം കാരണമാണ് താൻ മെലിഞ്ഞുപോയത്. പ്രമേഹത്തിനും പിന്നീടവർ ഗുളികകൾ തന്നിരുന്നു. ഉപദ്രവിക്കുന്നതായ വിഡിയോ പകർത്തിയപ്പോൾ േപാലും പേടിക്കേെണ്ടന്ന് പറഞ്ഞിരുന്നു. തനിക്കുവേണ്ടി എല്ലാ മതക്കാരും പ്രാർഥിച്ചതിന് നന്ദിയുണ്ട്. ബോംബും വെടിയുണ്ടകളും വർഷിച്ച് ലോകത്ത് സമാധാനമുണ്ടാക്കാനും തീവ്രവാദം അടിച്ചമർത്താനും കഴിയില്ലെന്നും ഫാ. ടോം ഉഴുന്നാലിൽ കൂട്ടിച്ചേർത്തു. െഎ.എസ് അടക്കമുള്ള തീവ്രവാദികൾ നന്മയെ തുരത്തുന്നവരാെണന്നും ഇവർക്ക് പിന്നിൽ സാമ്രാജ്യത്വ ആയുധക്കച്ചവടക്കാരാകാമെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി ഉപഹാരം സമർപ്പിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, മുൻ മേയർ സി.ജെ. റോബിൻ എന്നിവർ ഉഴുന്നാലിലിനെ പൊന്നാടയണിയിച്ചു. മോൺ. മാത്യു മാവേലി, മോൺ. തോമസ് പനക്കൽ, ഹുസൈൻ മടവൂർ, ഡോ. ചാക്കോ കാളാംപറമ്പിൽ, ഡോ. എം.ജി. മല്ലിക എന്നിവർ സംസാരിച്ചു. ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ സ്വാഗതവും ആസിഫ് കുന്നത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.