നഴ്സുമാരുടെ സ്ഥലംമാറ്റം: കലക്ടർ റിപ്പോർട്ട് തേടി

കോഴിക്കോട്: ജില്ലയിൽ മീസൽസ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ പാതിവഴിയിൽ നിൽക്കെ 28 നഴ്സുമാരെ സ്ഥലംമാറ്റിയ സംഭവത്തിൽ ജില്ല കലക്ടർ ഡി.എം.ഒയോട് റിപ്പോർട്ട് തേടി. കുത്തിവെപ്പ് കാമ്പയിൻ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോവുന്നതിന് പെട്ടെന്നുള്ള സ്ഥലംമാറ്റം പ്രതിസന്ധി സൃഷ്ടിക്കുമെന്നുകാണിച്ച് കേരള ഗവ.ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് യൂനിയൻ കലക്ടർക്ക് നൽകിയ പരാതിയെത്തുടർന്നാണ് റിപ്പോർട്ട് തേടിയത്. ഇത്തരമൊരു സാഹചര്യത്തിൽ സ്ഥലംമാറ്റം നടപ്പാക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് കലക്ടർ പറഞ്ഞു. എന്നാൽ സ്ഥലംമാറ്റം കുത്തിവെപ്പ് കാമ്പയിനെ ബാധിക്കില്ലെന്ന നിലപാടിലാണ് ജില്ല മെഡിക്കൽ ഓഫിസർ. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിയാലും ചെയ്യാനുള്ള ജോലിയിൽ വ്യത്യാസംവരില്ലെന്നും ഡി.എം.ഒ ഡോ. വി.ജയശ്രീ പറഞ്ഞു. വെള്ളിയാഴ്ചയാണ് ജില്ലയിലെ 28 ജെ.പി.എച്ച് നഴ്സുമാരെ സ്ഥലംമാറ്റിയതായി ഉത്തരവിറങ്ങിയത്. ഈ മാസം ഇതുസംബന്ധിച്ച് ഡി.എം.ഒ പുറത്തിറക്കിയ കരട് പട്ടികയിൽ ഉൾപ്പെടാത്തവരും മാസങ്ങൾക്കുമുമ്പ് കുത്തിവെപ്പ് ഡ്യൂട്ടിക്കിടെ തുറയൂർ പി.എച്ച്.സിയിൽ മർദനത്തിനിരയായവരും നഴ്സുമാരുടെ സംഘടന നേതൃത്വത്തിലുൾപ്പെട്ടവരും സ്ഥലംമാറ്റപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. മർദനത്തിനിരയായവരെ ശിക്ഷിക്കാത്തതിൽ പ്രതിഷേധിച്ച് കലക്ടറേറ്റ് പടിക്കൽ ധർണക്ക് ആഹ്വാനംചെയ്തതിനോടുള്ള പ്രതികാര നടപടിയായാണ് സ്ഥലംമാറ്റിയതെന്നാണ് ന‍ഴ്സുമാരുടെ സംഘടന പരാതിപ്പെടുന്നത്. കുത്തിവെപ്പ് കാമ്പയിൻ നവംബർ മൂന്നിന് തീർക്കണമെന്നില്ല -ഡി.എം.ഒ കോഴിക്കോട്: മീസൽസ്-റുബെല്ല കുത്തിവെപ്പ് കാമ്പയിൻ നവംബർ മൂന്നിന് തീർക്കണമെന്നില്ലെന്ന് ഡി.എം.ഒ ഡോ.വി.ജയശ്രീ പറഞ്ഞു. നവംബർ മൂന്ന് എന്നത് ഒരു സമയപരിധിയായി നിശ്ചയിച്ചു എന്നതേയുള്ളൂ. കുത്തിവെപ്പെടുക്കേണ്ട കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ദിവസം നീളാം. പത്തനംതിട്ടയിൽ കുട്ടികൾ കുറവായതിനാലാണ് അവിടെ കുത്തിവെപ്പ് ശതമാനത്തിൽ ഉയർന്ന പുരോഗതി രേഖപ്പെടുത്തിയത്. എന്നാൽ, കോഴിക്കോട്ടെ കുട്ടികളുടെ എണ്ണം കൂടുതലാണ്. ഇതോടൊപ്പം സ്കൂളിലെ കല, കായിക മേളകളും കുത്തിവെപ്പി​െൻറ പുരോഗതിെയ ബാധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. സംസ്ഥാനത്ത് കുത്തിവെപ്പ് കാമ്പയിൻ അവസാനിക്കെ 50 ശതമാനം മാത്രമാണ് പൂർത്തിയായത്. ഇതിൽ ഏറ്റവും പിറകിൽ നിൽക്കുന്നത് മലപ്പുറം ജില്ലയും തൊട്ടുപിന്നിൽ കോഴിക്കോടുമാണ്. 50 ശതമാനം പോലും കോഴിക്കോട്ട് ഇതുവരെയും പൂർത്തിയാക്കാനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.