കോഴിക്കോട്: അസമയത്ത് വനിത ഹോസ്റ്റലിനടുത്തെത്തിയ എസ്.െഎ സമീപവാസിയായ വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായി പരാതി. മലബാർ ക്രിസ്ത്യൻ കോളജ് സ്കൂൾ പ്ലസ്ടു വിദ്യാർഥി എരഞ്ഞിപ്പാലം തേനംവയലിൽ അജയിനെ(17)യാണ് മെഡിക്കൽ കോളജ് എസ്.െഎ എ. ഹബീബുല്ല മർദിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെ എരഞ്ഞിപ്പാലം പാസ്പോർട്ട് ഒാഫിസിനു പിൻവശത്തെ വനിത ഹോസ്റ്റലിനടുത്താണ് സംഭവം. പരിക്കേറ്റ അജയ് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. കഴുത്തിന് ക്ഷതമേറ്റതിനെ തുടർന്ന് ബെൽറ്റിട്ടിട്ടുണ്ട്. അസമയത്ത് ഹോസ്റ്റലിനടുത്ത് കണ്ടതിനെത്തുടർന്ന് കാര്യങ്ങൾ തിരക്കിയ സമീപവാസിയും അജയ്യുടെ പിതാവുമായ പുരുഷോത്തമനോട് എസ്.െഎ തട്ടിക്കയറുകയായിരുന്നുവെത്ര. എസ്.െഎയുടെ ആക്രോശംേകട്ട് വീട്ടിൽനിന്ന് ഒാടിവന്ന അജയ്യെ എസ്.െഎ കഴുത്തിന് കുത്തിപ്പിടിക്കുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നു. പിന്നീട് പൊലീസ് ജീപ്പിനടുത്തേക്ക് നിലത്തുകൂടി വലിച്ചിഴച്ചുകൊണ്ടുപോവുകയും ജീപ്പിലേക്ക് എടുത്തെറിയുകയും ചെയ്തുവത്രെ. അജയ്യെ കൊണ്ടുപോകാനുള്ള പൊലീസ് നീക്കം സ്ത്രീകളടക്കം ബന്ധുക്കളും നാട്ടുകാരും ഒാടിയെത്തിയാണ് തടഞ്ഞത്. കൂടുതൽ ആളുകൾ എത്തിയതോടെ എസ്.െഎയും ജീപ്പിലുണ്ടായിരുന്ന രണ്ടു പൊലീസുകാരുംകൂടി അജയ്യെ പുറത്തിറക്കി ജീപ്പുമായി പോയി. എസ്.െഎയുടെ പ്രതിശ്രുതവധു ഇൗ ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഇവരെ കാണാനാണ് ഇദ്ദേഹം എത്തിയിരുന്നത് എന്നാണ് വിവരം. ആളുകൾ പിരിഞ്ഞുപോകാനിരിക്കെ എസ്.െഎ വീണ്ടും സ്ഥലത്തെത്തി അജയ്യുടെ സഹോദരൻ അതുലിനോട് തർക്കിച്ചതായും പരിസരവാസികൾ പറഞ്ഞു. പിന്നീട് നടക്കാവ് പൊലീസ് സ്ഥലത്തെത്തിയാണ് എസ്.െഎയെ കൂട്ടിക്കൊണ്ടുപോയത്. അജയ് പരാതി നൽകിയതിനെ തുടർന്ന് ചൈൽഡ്ലൈൻ അധികൃതർ ആശുപത്രിയിലെത്തി വിവരങ്ങൾ തിരക്കി. മനുഷ്യാവകാശ കമീഷനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. എസ്.െഎക്കെതിരെ അജയ്യുടെ ബന്ധുക്കൾ നൽകിയ പരാതി പൊലീസ് സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം, ആശുപത്രിയിൽ ചികിത്സയിലുള്ള അജയ്്യുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതായി നടക്കാവ് സി.െഎ ടി.കെ.അശ്റഫ് പറഞ്ഞു. സ്പെഷൽ ബ്രാഞ്ച് ഇൻറലിജൻസ് എ.ഡി.ജി.പി വിനോദ് കുമാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംഭവത്തിൽ ഡി.ജി.പി റിപ്പോർട്ട് തേടി. -സ്വന്തം േലഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.