ഹിന്ദുരാഷ്ട്രത്തിനായി ബഹുസ്വര ചിഹ്നങ്ങളെ ഒഴിവാക്കുന്നു -സാറ ജോസഫ് കോഴിക്കോട്: ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ രാജ്യെത്ത എല്ലാ ബഹുസ്വര ചിഹ്നങ്ങളെയും ഒഴിവാക്കുകയാെണന്ന് എഴുത്തുകാരി സാറ ജോസഫ്. താജ്മഹൽ ഉൾെപ്പടെയുള്ളവക്കെതിരായ ആേക്രാശങ്ങൾ ഇതിെൻറ ഭാഗമാണ്. ഇന്ത്യയുടെ ബഹുസ്വരത തകർത്തുമാത്രമേ ഹിന്ദുരാഷ്ട്രം ഉണ്ടാക്കാനാവൂ എന്ന തിരിച്ചറിവിൽ നിന്നാണ് ഇതു സംഭവിക്കുന്നതെന്നും അവർ പറഞ്ഞു. വി. മോഹനെൻറ 'ഉറങ്ങാത്ത നിലവിളികൾ' ചിത്രപ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കലയും രാഷ്ട്രീയവും' ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. എഴുത്തിെൻറ വായടക്കുന്നതാണ് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നടുക്കം. വാക്കിനെ െകാന്ന് സമൂഹത്തെയാകെ നിശ്ശബ്ദമാക്കാനാണ് ശ്രമം. ഭരണകൂടത്തിനു മുന്നിൽ മറ്റു രാഷ്ട്രീയ പാർട്ടികൾ തോറ്റു തുന്നംപാടിയപ്പോൾ അവാർഡുകൾ നിരസിച്ചും വാങ്ങിയ അവാർഡുകൾ തിരിച്ചേൽപിച്ചും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമാണ് പ്രതിരോധം ഉയർത്തിയത്. നീതി ഒരു വിഭാഗത്തിനുേവണ്ടി മാത്രം നീക്കിവെക്കേണ്ടതല്ലെന്നും ബഹുസ്വരമായി കാണണമെന്നും അവർ ആവശ്യപ്പെട്ടു. സി.എസ്. വെങ്കിടേശ്വരൻ അധ്യക്ഷത വഹിച്ചു. എം.എം. സോമശേഖരൻ, സംഗീത ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന കവിത സായാഹ് നത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട്, വീരാൻകുട്ടി, കവിത ബാലകൃഷ്ണൻ, കെ.സി. അലവിക്കുട്ടി, ആശാലത, ഗാർഗി, കൽപറ്റ നാരായണൻ, വി.പി. ഷൗക്കത്തലി, വി.ടി. ജയദേവൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.