ക്ഷേത്രഭരണം കൈയടക്കാനുള്ള സർക്കാർ നീക്കം പ്രതിരോധിക്കണം ^ചിന്മയാനന്ദ സരസ്വതി

ക്ഷേത്രഭരണം കൈയടക്കാനുള്ള സർക്കാർ നീക്കം പ്രതിരോധിക്കണം -ചിന്മയാനന്ദ സരസ്വതി കോഴിക്കോട്: ക്ഷേത്രങ്ങൾ സർക്കാർ ഭരണത്തിലാക്കാനുള്ള എൽ.ഡി.എഫ് നീക്കം പ്രതിരോധിക്കാൻ വിശ്വാസികളുടെ ഐക്യം സാധ്യമാക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ഹരിദ്വാർ പരമാർഥാശ്രമം മഠാധിപതിയുമായ സ്വാമി ചിന്മയാനന്ദ സരസ്വതി മഹാരാജ്. കേരള ക്ഷേത്ര സംരക്ഷണസമിതി സംഘടിപ്പിച്ച മലബാർ ക്ഷേത്രരക്ഷ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ ഇ.എം.എസി​െൻറ ഭരണകാലം മുതൽ കേരളത്തിൽ തുടരുകയാണ്. ഒരു വിഭാഗം ജനതയുടെ മൗലികാവകാശങ്ങൾ നിഷേധിക്കുന്ന നിലപാടിൽനിന്ന് പിന്മാറിയില്ലെങ്കിൽ സംസ്ഥാന സർക്കാറിനെ പിരിച്ചുവിടാനുള്ള അധികാരം ഉപയോഗിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തേണ്ടി വരും. സ്വാതന്ത്ര്യം കിട്ടി 70 വർഷം പിന്നിട്ടും കേരളത്തിൽ ക്ഷേത്ര ആചാരണങ്ങളും ആസ്തികളും വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.കെ. സതീഷ് രാജ അധ്യക്ഷത വഹിച്ചു. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. 'മലബാറിലെ ക്ഷേത്രസമിതികൾ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ നടന്ന ചർച്ചക്ക് ടി.ജി. മോഹൻദാസ് നേതൃത്വം നൽകി. സ്വാമി അയ്യപ്പദാസ്, ഉണ്ണികൃഷ്ണൻ കോലേഴി, കെ.കെ. ബൽറാം, ഇ.എസ്. ബിജു, എസ്.ജെ.ആർ. കുമാർ, പി.വി. മുരളി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.