കൊച്ചി: ആദ്യമുണ്ടായ അമ്പരപ്പ് പതിയെ മാറി. സേനയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് തങ്ങളുടെ മുന്നിലിരിക്കുന്നതെന്നുള്ള ചിന്ത വെടിഞ്ഞ് എറണാകുളം റേഞ്ച് ഐ.ജിക്കൊപ്പം പാട്ടും ചോദ്യോത്തരങ്ങളുമായി അവര്‍ ദിവസത്തെ മനോഹരമാക്കി. ഐ.ജി പി.വിജയെൻറ ക്ഷണം സ്വീകരിച്ച് വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നുള്ള സ്റ്റുഡൻറ് പൊലീസ് കാഡറ്റ് കുട്ടികളാണ് കൊച്ചിയില്‍ എത്തിയത്. രാവിലെ കൊച്ചിയില്‍ എത്തിയ കുട്ടികള്‍ മെട്രോയും മാളുകളും സന്ദര്‍ശിച്ചു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിെൻറ തിരക്കിനിടയിലും ഐ.ജി വീട്ടില്‍ കുട്ടികള്‍ക്ക് സദ്യ ഒരുക്കിയിരുന്നു ഭക്ഷണത്തിനുശേഷം കുട്ടികളുമായി ഒരു മണിക്കൂര്‍ പാട്ടും ചോദ്യോത്തരങ്ങളുമായി ചെലവഴിച്ചു. സെന്‍ട്രല്‍ സി.ഐ. അനന്തലാല്‍, വിനയ് വര്‍മ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു. മയക്കുമരുന്നിെൻറ ദോഷങ്ങളെക്കുറിച്ച് സ്വയം മനസ്സിലാക്കണമെന്നും അതിനുശേഷം കുടുംബത്തെ ഇതില്‍നിന്ന് പിന്തിരിപ്പിക്കണമെന്നും പിന്നീട് നാട്ടുകാരെയും പറഞ്ഞു മനസ്സിലാക്കണമെന്നും ഐ.ജി പറഞ്ഞു. എസ്.പി.സിയിൽ അംഗമായതിനുശേഷം എല്ലാ കാര്യങ്ങള്‍ക്കും ആത്മവിശ്വാസം ഉണ്ടെന്ന് കുട്ടികള്‍ അദ്ദേഹത്തോട് പറഞ്ഞു. കുട്ടികള്‍ക്കായി മറൈന്‍ ഡ്രൈവില്‍ ബോട്ട് യാത്ര ഒരുക്കിയിരുന്നു കുട്ടികളുടെ ആദ്യ ബോട്ട് യാത്ര എറണാകുളം അസിസ്റ്റൻറ് കമീഷണര്‍ കെ. ലാല്‍ജി മധുരം കൊടുത്ത് കൂടുതല്‍ മധുരതരമാക്കി. സെന്‍ട്രല്‍ സി.ഐ അനന്തലാല്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അധ്യാപകരായ എം.സി. അശോകന്‍, കുര്യാക്കോസ്, വി.എം. ജയശ്രീ, പൊലീസ് ഉദ്യോഗസ്ഥരായ സജ്‌ന, സഞ്ജന്‍ എന്നിവരും ഉണ്ടായിരുന്നു. കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമായ സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എട്ടു വര്‍ഷമായി എസ്.എസ്.എ ല്‍.സി.പരീക്ഷയില്‍ 100 ശതമാനം വിജയം നേടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.