കൈതാങ്ങ് പദ്ധതി ;രണ്ടാം ഘട്ട നേതൃസംഗമങ്ങൾക്ക് തുടക്കം

കൈത്താങ്ങ് പദ്ധതി; രണ്ടാം ഘട്ട നേതൃസംഗമങ്ങൾക്ക് തുടക്കം പൊഴുതന: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ രണ്ടാംഘട്ട നേതൃ സംഗമങ്ങളുടെ ജില്ലതല ഉദ്ഘാടനം എസ്.കെ.ജെ.എം സംസ്ഥാന ട്രഷറർ ഇമ്പിച്ചിക്കോയ മുസ്ലിയാർ നിർവഹിച്ചു. മതസൗഹൃദം ഊട്ടിയുറപ്പിക്കുന്നതിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തെ ഒന്നാമതെത്തിക്കുന്നതിൽ സമസ്ത വഹിച്ച പങ്ക് നിസ്തുലമാണെന്നും നൂറാം വർഷത്തിലേക്ക് കാലെടുത്തു വെക്കുന്ന സമസ്തയുടെ ചരിത്രം ആദർശ വിശുദ്ധിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. റേഞ്ച് പ്രസിഡൻറ് ശംസീർ ഫൈസി അധ്യക്ഷത വഹിച്ചു. ജില്ല കോഒാഡിനേറ്റർ ഹാരിസ് ബാഖവി കമ്പളക്കാട് വിഷയാവതരണം നടത്തി. നൂറാം വാർഷികത്തി​െൻറ ഭാഗമായി സമസ്ത നടപ്പാക്കുന്ന ദഅ്വ പ്രവർത്തനങ്ങൾ സംഘടന ശാക്തീകരണം, മഹല്ല് ശാക്തീകരണം, ജീവകാരുണ്യം എന്നിവ ലക്ഷ്യമാക്കിയാണ് സമസ്ത കാമ്പയിൻ ആചരിക്കുന്നത്. അബ്ദുൽ അസീസ് കരേക്കാടൻ, യു. കുഞ്ഞിമുഹമ്മദ്, മുസ്തഫ ഫൈസി, സലീം കോയ തങ്ങൾ എന്നിവർ സംസാരിച്ചു. റെയ്ഞ്ച് സെക്രട്ടറി അബ്ദുൽ ലത്തീഫ് വാഫി സ്വാഗതവും നന്ദിയും പറഞ്ഞു. FRIWDL20 ദഅ്വത്തിനൊരു കൈത്താങ്ങ് സമസ്ത കാമ്പയിനി​െൻറ നേതൃസംഗമങ്ങളുടെ ജില്ലതല ഉദ്ഘാടനം പൊഴുതനയിൽ ഇമ്പിച്ചിക്കോയ മുസ്ലിയാർ നിർവഹിക്കുന്നു വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മാർച്ച് മാനന്തവാടി: ഗവ. എൻജിനീയറിങ് കോളജിലെ യു.ഡി.എസ്.എഫ് പ്രവർത്തകരെ അകാരണമായി പുറത്താക്കിയ നടപടിക്കെതിരെ യൂനിറ്റ് കമ്മിറ്റി കോളജിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. എസ്.യു ജില്ല പ്രസിഡൻറ് അമൽ ജോയി, അജിൽ ജെയിംസ്, ജോസ് പാറക്കൽ, സമീർ എന്നിവർ സംസാരിച്ചു. FRIWDL19 മാനന്തവാടി ഗവ. എൻജിനീയറിങ് കോളജിലേക്ക് യു.ഡി.എഫ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ച് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ജലസമ്മേളനം: വിദ്യാർഥികൾക്കായി ക്വിസ് മത്സരം കൽപറ്റ: വയനാട് പ്രസ്ക്ലബ് ജലസംരക്ഷണ സമ്മേളനത്തോടനുബന്ധിച്ച് ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തും. നവംബർ ആറിന് കൽപറ്റ എച്ച്.ഐ.എം യു.പി സ്കൂളിലാണ് മത്സരം. പരിസ്ഥിതി-ആനുകാലികം വിഷയത്തിലാണ് മത്സരം ഉണ്ടാവുക. ഒരു സ്കൂളിൽ നിന്നും രണ്ടുപേരടങ്ങിയ ടീമിന് പങ്കെടുക്കാം. പങ്കെടുക്കുന്നവർ 8281194365 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം. വർഗീസി​െൻറ നിര്യാണത്തിൽ അനുശോചിച്ചു മീനങ്ങാടി: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനത്തി​െൻറ ആരംഭം മുതൽ മീനങ്ങാടി സ​െൻറ് പീറ്റേഴ്സ് സ​െൻറ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിനും മലബാർ ഭദ്രാസനത്തിനും നേതൃത്വം നൽകിയ മഠത്തിൽ വർഗീസി​െൻറ നിര്യാണത്തിൽ മീനങ്ങാടി കത്തീഡ്രലിൽ ചേർന്ന യോഗം അനുശോചിച്ചു. വികാരി മനയത്ത് ജോർജ് കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. എബ്രഹാം കോർ എപ്പിസ്കോപ്പ എടയക്കാട്ട്, ഭദ്രാസന സെക്രട്ടറി ഫാ. ബൈജു മനയത്ത്, ഫാ. ഡോ. ജേക്കബ് മീഖായേൽ പുല്ല്യാട്ടേൽ, ഫാ. ഡോ. മത്തായി അതിരമ്പുഴയിൽ, കത്തീഡ്രൽ ട്രസ്റ്റി വിൽസൺ തത്തോത്ത്, ഡോ. മാത്യു തോമസ് വെളിന്തറ, ഫാ.ജോർജ് തോമസ് പുല്ല്യാട്ടേൽ, കത്തീഡ്രൽ സെക്രട്ടറി വിനു യാക്കോബ് മണിയിരിക്കൽ എന്നിവർ സംസാരിച്ചു. ട്രാൻസ്െജൻഡർ വിഭാഗക്കാർക്ക് തുടർവിദ്യാഭ്യാസം കൽപറ്റ: നിരക്ഷരരും വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയതുമായ ട്രാൻസ് െജൻഡർ വിഭാഗക്കാർക്ക് സാക്ഷരത മിഷ​െൻറ നേതൃത്വത്തിൽ തുടർ വിദ്യാഭ്യാസം നൽകുന്നതിനുള്ള സമന്വയ പദ്ധതിക്ക് രജിസ്േട്രഷൻ ആരംഭിച്ചു. നാല്, ഏഴ്, 10, പ്ലസ് വൺ, പ്ലസ്ടു എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. പുസ്തകം, താമസം എന്നിവ സൗജന്യമായിരിക്കും. അസാപ്പി​െൻറ കീഴിൽ തൊഴിൽ പരിശീലനം ലഭിക്കും. ശനി, ഞായർ, മറ്റ് പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകൾ നടത്തുക. 17 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. അപേക്ഷയിൽ ട്രാൻസ്ജെൻഡർ/ഇൻറർ സെക്സ് എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം. ഫോൺ: 04936 202091. പി.എസ്.സി പരീക്ഷ കൽപറ്റ: തുറമുഖ വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ േഗ്രഡ്-2 (മെക്കാനിക്കൽ, കാറ്റഗറി നമ്പർ 47/2016) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ഇൗ മാസം 30ന് രാവിലെ 7.30 മുതൽ 9.15 വരെ കൽപറ്റ എസ്.കെ.എം.ജെ എച്ച്.എസ് സ്കൂളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.