ആശയവിനിമയം ഭാവിയിൽ ഭാഷയിൽനിന്നുമാറി ദൃശ്യരീതിയിലേക്കാവും ^ഗണേഷ് എൻ. ദെവി

ആശയവിനിമയം ഭാവിയിൽ ഭാഷയിൽനിന്നുമാറി ദൃശ്യരീതിയിലേക്കാവും -ഗണേഷ് എൻ. ദെവി കോഴിക്കോട്: ആശയവിനിമയം ഭാഷക്ക് പകരം ദൃശ്യരീതിയിലേക്ക് ഭാവിയിൽ മാറുമെന്ന് ബറോഡ സർവകലാശാലയിലെ മുൻ പ്രഫസറും നിരൂപകനുമായ ഗണേഷ് എൻ. ദെവി പറഞ്ഞു. കേരളത്തി​െൻറ 60ാം വാർഷികത്തോടനുബന്ധിച്ച് 'യുക്തിയും ആശയപ്രകടനവും സ്വാതന്ത്ര്യവും പുതിയ കാലത്ത്' എന്ന വിഷയത്തിൽ സ​െൻറർ ഫോർ റിസർച്ച് ആൻഡ് എജുക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ (ക്രെസ്റ്റ്) സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ന് നമ്മുടെ വിദ്യാർഥികൾക്ക് ഉൾക്കൊള്ളാവുന്നതിലേറെ അറിവ് അവരിൽ അടിച്ചേൽപിക്കുന്നുണ്ട്. കുട്ടികളുടെ ഓർമക്ക് ഇതെല്ലാം കൂടി താങ്ങാനാവില്ല. നമ്മുടെ അറിവ് ഓർമയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. അഞ്ചു ലക്ഷം വർഷമായി മനുഷ്യൻ ഭൂലോകത്ത് ജീവിക്കാൻ തുടങ്ങിയിട്ട്, എന്നാൽ 70,000 വർഷമേ ആയുള്ളു ഇന്നു നാം സംസാരിക്കുന്ന ഭാഷ വികസിച്ചിട്ട്. തിയറ്റർ, സംഗീതം എന്നിങ്ങനെ രൂപാന്തരം പ്രാപിച്ച് സംസാരഭാഷയിലെത്തി. സംസാരഭാഷ ഭാവിയിൽ ദൃശ്യഭാഷക്ക് വഴിമാറും. പുതിയ ഭാഷകൾക്കുവേണ്ടിയുള്ള അലച്ചിലിലാണ് മനുഷ്യമനസ്സെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയ സ്വാതന്ത്ര്യത്തെ ആക്രമിക്കുന്ന രീതി രാജ്യത്തുമാത്രമല്ലെന്നും ലോകത്തെല്ലായിടത്തുമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ക്രെസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രഫ. ഡി.ഡി നമ്പൂതിരി, അസോ.പ്രോഗ്രാം കോർഡിനേറ്റർ പ്രഫ. ആഷ്്ലി പോൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.