വാണിമേൽ: സി.പി.എം രക്തസാക്ഷി കെ.പി. കുഞ്ഞിരാമന്‍ ദിനാചരണത്തോടനുബന്ധിച്ച് മേഖലയിൽ സുരക്ഷ ശക്തമാക്കി. ഈ മാസം 29, 30 തീയതികളിലാണ് രക്തസാക്ഷി ദിനാചരണവും പ്രകടനങ്ങളും പൊതുയോഗവും നടക്കുന്നത്. കഴിഞ്ഞവർഷം രക്തസാക്ഷി ദിനാചരണത്തിെൻറ മുന്നോടിയായി നടന്ന പന്തംകൊളുത്തി പ്രകടനത്തിനു നേരെ ബോംബേറുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്. പരപ്പുപാറയില്‍നിന്ന് കുളപ്പറമ്പിലെ സ്മാരകത്തിലേക്ക് വരുകയായിരുന്ന പ്രകടനത്തിന് നേരെയാണ് അജ്ഞാതര്‍ സ്റ്റീല്‍ ബോംബുകളെറിഞ്ഞത്. ഒരെണ്ണം പ്രകടനത്തിലുണ്ടായിരുന്ന യുവാവിെൻറ ദേഹത്ത് പതിച്ചശേഷം റോഡില്‍ വീണെങ്കിലും പൊട്ടാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. മേഖലയില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. സബ് ഡിവിഷനിലെ മറ്റ് സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പൊലീസിനെ വാണിമേലില്‍ സുരക്ഷക്കായി വിന്യസിപ്പിക്കും. മേഖലയില്‍ ആളൊഴിഞ്ഞ പറമ്പുകളിലും വാണിമേൽ പുഴയോരം എന്നിവിടങ്ങളിലും പരിശോധന നടത്തി. രാത്രിയിലെ ബൈക്ക് യാത്രകള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. നാദാപുരം ഡിവൈ.എസ്.പി വി.കെ. രാജുവിെൻറ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്. 30ന് വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.