വാണിമേൽ: ക്രസൻറ് ഹൈസ്കൂളിലെ ക്ലാസ്മുറികളിൽ ആധുനിക സൗകര്യങ്ങളൊരുക്കാൻ സാമ്പത്തിക സഹായവുമായി പൂർവവിദ്യാർഥികൾ രംഗത്ത്. പത്താംതരത്തിലെ മുഴുവൻ ക്ലാസ്മുറികളും രക്ഷിതാക്കളുടെ സഹകരണത്തോടെ ഹൈടെക് ആക്കിയതിനുശേഷമാണ് പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ കൂടുതൽ സൗകര്യങ്ങൾ ക്ലാസുകളിൽ ഒരുക്കുന്നത്. കഴിഞ്ഞമാസം പൂർവവിദ്യാർഥി സംഘടന സ്കൂളിന് കൗൺസലിങ് റൂം നിർമിച്ചുനൽകിയിരുന്നു. അഞ്ചുവർഷം മുമ്പ് ജില്ലയിലെ മികച്ച ക്ലാസ്മുറിക്കുള്ള ജില്ല പഞ്ചായത്തിെൻറ അംഗീകാരം നേടിയ പൂർവവിദ്യാർഥികളാണ് നിലവിലെ സൗകര്യം മെച്ചപ്പെടുത്താനായി 40,000 രൂപ സംഭാവന നൽകി പദ്ധതിക്ക് തുടക്കമിട്ടത്. സ്കൂളിൽ നടന്ന ഫണ്ട് കൈമാറൽ പി.ടി.എ പ്രസിഡൻറ് കല്ലിൽ മൊയ്തു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സി.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. തയ്യുള്ളതിൽ ആലിഹസൻ, സി.കെ. സുബൈർ, ജസ്ന കോടിയൂറ, നജാദ് ചെറുമോത്ത്, കെ.പി. സുബൈർ, കെ.പി. നസീമ, ജാഫർ ഇരുന്നലാട്, കെ.പി. ശോഭനകുമാരി, പി. ഷൗക്കത്ത്, ഇ. ഷഫീഖ്, എൻ.കെ. അഫ്സൽ, ടി. സിനാൻ എന്നിവർ സംസാരിച്ചു. കൺവീനർ റഷീദ് കോടിയൂറ സ്വാഗതവും പി.പി. അമ്മത് നന്ദിയും പറഞ്ഞു. പുറമേരിയില്‍ വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശം നാദാപുരം: പുറമേരി ടൗണിനടുത്ത വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശം. മഠത്തിക്കുന്നുമ്മല്‍ സൗദാമിനിയുടെ ഉടമസ്ഥതയിലുള്ള വീടിനാണ് ബുധനാഴ്ച രാത്രി പതിനൊന്നരയോടെ തീപിടിച്ചത്. ഒറ്റനില ഓടിട്ട വീടിെൻറ കിടപ്പുമുറിയിലാണ് തീപടര്‍ന്നത്. നാദാപുരം സ്വദേശി തട്ടാന്‍കുന്നുമ്മല്‍ ബാബുവും കുടുംബവുമാണ് ഇവിടെ വാടകക്ക് താമസിക്കുന്നത്. മുറി പൂർണമായി കത്തിച്ചാമ്പലായി. ടി.വിയും ഫര്‍ണിച്ചറും പഠനോപകരണങ്ങളും അലമാരയില്‍ സൂക്ഷിച്ച വസ്ത്രങ്ങളും കത്തിനശിച്ചു. ആശാരിപ്പണിക്കാരനായ ബാബുവിെൻറ മെഷിനറി സാധനങ്ങളും കത്തിനശിച്ചു. ബാബുവിെൻറ ഭാര്യയും മക്കളും സ്വന്തം വീട്ടില്‍ പോയതായിരുന്നു. സമീപത്തെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ബാബു വീടിനകത്തുനിന്ന് വെളിച്ചം കണ്ടതിനെ തുടര്‍ന്ന് എഴുന്നേറ്റപ്പോഴാണ് തീ കത്തുന്നതു കണ്ടത്. ബഹളംവെച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ കൂടുതല്‍ നാശം ഒഴിവായി. ചേലക്കാടുനിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതന്‍, വാര്‍ഡ് മെംബര്‍ കല്ലില്‍ ബീന എന്നിവരും സ്ഥലെത്തത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാദാപുരം പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.