ഭീതിത സാഹചര്യത്തെ സർഗാത്മകതയിലൂടെ പ്രതിേരാധിക്കണം -കെ.ഇ.എൻ കോഴിക്കോട്: രാജ്യത്തിെൻറ സംസ്കൃതികൾ പോലും തകർക്കപ്പെടണമെന്ന ചിന്ത ഉയരുന്ന ഭീതിതസാഹചര്യത്തെ സർഗാത്മകതയിലൂടെ പ്രതിരോധിക്കാൻ കഴിയണമെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ഡോ. ടി.പി. നാസറിെൻറ കഥസമാഹാരം 'കഥയുടെ ഉടമസ്ഥാവകാശം' പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തധികാരത്തിെൻറ അന്ത്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. എല്ലാം ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിക്കാണുന്ന സാഹചര്യം. ഭാവനക്കപ്പുറത്താണ് അഴിമതിയുടെ ആഴം. ഇത്തരമൊരു അവസ്ഥയിൽ ഡോ. നാസറിെൻറ കഥ തന്നെ സംവാദമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.കെ. പാറക്കടവ് അധ്യക്ഷത വഹിച്ചു. യു.കെ. കുമാരൻ ഡോ. ഖദീജ മുംതാസിന് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു. ഡോ. മുഞ്ഞിനാട് പത്മകുമാർ പുസ്തകം പരിചയപ്പെടുത്തി. ഡോ. പി.കെ. പോക്കർ മുഖ്യാതിഥിയായിരുന്നു. ഡോ. എൻ.എം. സണ്ണി, കുഞ്ഞിക്കണ്ണൻ വാണിമേൽ, ഡോ. കെ.വി. തോമസ്, എ.പി. കുഞ്ഞാമു, വിജയൻ കോടഞ്ചേരി, ഡോ. ടി.പി. നാസർ എന്നിവർ സംസാരിച്ചു. പൂനൂർ കെ. കരുണാകരൻ സ്വാഗതവും കെ.വി. സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.