വടകര: പുതിയ ബസ്സ്റ്റാൻഡിലെ മൂത്രപ്പുരയുടെ ശോച്യാവസ്ഥയിലും മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച ഇ-ടോയ്‌ലറ്റ് പ്രവർത്തനസജ്ജമാക്കാത്തതിലും യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വടകരയിൽ 'ചെറ്റ കുത്തി പ്രതിഷേധം' സംഘടിപ്പിച്ചു. ഉപയോഗശൂന്യമായ ശൗചാലയങ്ങൾ കാരണം സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ അനുഭവിക്കുന്ന പ്രയാസത്തിെൻറ പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോൺഗ്രസിെൻറ വേറിട്ട പ്രതിഷേധം. വടകര കോടതിപരിസരത്ത് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ പഴയസ്റ്റാൻഡിലെ ഉപയോഗശൂന്യമായ ഇ-ടോയ്‌ലറ്റിൽ റീത്തുസമർപ്പിച്ചശേഷം, പുതിയസ്റ്റാൻഡ് പരിസരത്ത് 'ചെറ്റ' കുത്തി പ്രതിഷേധിക്കുകയായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.വി. സുധീർകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി.ടി.കെ. നജ്മൽ അധ്യക്ഷത വഹിച്ചു. കെ.എസ്.യു മുൻ ജില്ല പ്രസിഡൻറ് വി.പി. ദുൽഖിഫിൽ, സഹീർ കാന്തിലോട്ട്, പി.കെ. വൃന്ദ, സി. നിജിൻ, പ്രഭിൻ പാക്കയിൽ, സുജിത്ത് ഒടിയിൽ, രജിത്ത് കോട്ടക്കടവ്, രഗീഷ് ഏറാമല, സജീവൻ കാടോട്ടി, സുധീഷ് വള്ളിൽ, അജിനാസ് താഴത്ത്, രജനി, അജിത, ശാലിനി, ഗീത, കെ.ജി. രാഗേഷ്, ഷിജില, സജിത, അജിഷ, ശശി കുറുമ്പയിൽ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് മണികൃഷ്ണൻ, അബ്ദുല്ല, ആഷിഫ്, ബിപിൻ, നാഷിബ്, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.