ഓർക്കാട്ടേരി ഗവ.വി.എച്ച്.എസ്.എസ് അന്താരാഷ്​ട്രനിലവാരത്തിലേക്ക്

* ജനകീയ കൂട്ടായ്മയിലൂടെ ‌ഒരുകോടി സമാഹരിക്കും വടകര: ഓർക്കാട്ടേരി കെ.കെ.എം.ജി.വി എച്ച്.എസ്.എസിനെ പൊതുജന പങ്കാളിത്തത്തോടെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്താനായി രൂപവത്കരിച്ച ജനകീയ കമ്മിറ്റി ഒരു കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ചു. പാഠ്യ, പാഠ്യേതര രംഗങ്ങളിൽ ജില്ലയിലെ മികവുറ്റ വിദ്യാലയമാണിത്. കോഴിക്കോട് ജില്ലപഞ്ചായത്തിന് കീഴിൽ വരുന്ന സർക്കാർ സ്കൂളുകളിൽ കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി. നൂറുമേനി വിജയം നേടിയതിൽ ഒന്നാം സ്ഥാനവും ഈ സ്കൂളിനാണ്. അക്കാദമിക് നിലവാരത്തോടൊപ്പം ഭൗതികസൗകര്യവും മെച്ചപ്പെടുത്തി മികവി​െൻറ കേന്ദ്രമാക്കാനുള്ള പ്രവർത്തനമാണ് ജനകീയകമ്മിറ്റി നടത്തി വരുന്നത്. ഇതിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂം സജ്ജീകരണം, ലബോറട്ടറി, ഡിജിറ്റൽ ലൈബ്രറി നിർമാണം, ഹെൽത്ത് കെയർ ബൂത്ത്, ഗേൾസ് െറസ്റ്റ് റൂമുകൾ, കാമ്പസ് ബ്യൂട്ടിഫിക്കേഷൻ, ഓപൺ സ്റ്റേജ്, മിനി തിയറ്റർ, ബാസ്കറ്റ് ബാൾ, ഷട്ടിൽ ബാഡ്മിൻറൺ, വോളിബാൾ കോർട്ടുകൾ, അസംബ്ലിഹാൾ, കലാപരിശീലനകേന്ദ്രം, ആധുനികരീതിയിലുള്ള ക്ലാസ് റൂം ഫർണിച്ചർ, ഡൈനിങ് ഹാൾ എന്നിവയാണ് ജനകീയകമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിക്കുക. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്്.എസ്.ഇ വിഭാഗങ്ങളിലായി രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഗ്രാമീണവിദ്യാലയമാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഭാസ്കരൻ (ചെയ.) പറമ്പത്ത് പ്രഭാകരൻ (ജന. കൺ.) എം.വി. ചന്ദ്രൻ (ട്രഷ.) എന്നിവർ ഭാരവാഹികളായ 501 അംഗ സംഘാടകസമിതി യുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ബഹുജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണുള്ളതെന്ന് ഭാരവാഹികൾ പറയുന്നു. വിഭവസമാഹരണത്തിന് കെ.പി.എ.സി യുടെ നാടകവും വടകര: ഓര്‍ക്കാട്ടേരി കെ.കെ.എം ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ധനശേഖരണത്തിന് കെ.പി.എ.സിയുടെ നാടകം പ്രദര്‍ശിപ്പിക്കുന്നു. ഈ മാസം 28ന് വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തില്‍ 'ൻറുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു' നാടകമാണ് പ്രദര്‍ശിപ്പിക്കുക. വൈകീട്ട് അഞ്ചിനും എട്ടിനും രണ്ട് പ്രദര്‍ശനം നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.