ചേമഞ്ചേരി: 180ഒാളം അംഗങ്ങളുള്ള ഫ്രൻഡ്സ് വാട്സ്ആപ് ഗ്രൂപ് മുൻകൈയിൽ എട്ട് മെഷീനുകളിലായി പ്രതിദിനം 32 പേർക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കുന്ന ഡയാലിസിസ് കേന്ദ്രം നാടിന് സ്വന്തമായി. ചെങ്ങോട്ടുകാവ്, തലക്കുളത്തൂർ, ചേമഞ്ചേരി പഞ്ചായത്തുകളിലെ രോഗികൾക്ക് ആശ്വാസമാകുന്ന കേന്ദ്രം തിരുവങ്ങൂരിൽ എക്സൈസ് മന്ത്രി ടി.കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രണ്ടുവർഷം കൂടുേമ്പാൾ വടകര തണലിന് നടത്തുന്ന വിഭവസമാഹരണത്തിൽനിന്ന് ചേമഞ്ചേരി പഞ്ചായത്തിനെ ഒഴിവാക്കിയിരുന്നു. ചേമഞ്ചേരിയിൽ അഭയം സ്പെഷൽ സ്കൂളുമായി വിഭവസമാഹരണം നടക്കുന്നതിനാലാണിത്. ഇൗ സാഹചര്യത്തിൽ ചേമഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രൻഡ്സ് വാട്സ്ആപ് ഗ്രൂപ് ഒരുലക്ഷം രൂപ സ്വമേധയാ ശേഖരിച്ച് വടകര തണലിെൻറ സാരഥി ഡോ. ഇദ്രീസിന് കൈമാറി. ഇൗ തുകക്ക് പകരം ഒരു ഡയാലിസിസ് മെഷീൻ നൽകിക്കൂടെ എന്ന ഡോക്ടറുടെ ചോദ്യത്തിൽനിന്നാണ് ഡയാലിസിസ് സെൻറർ എന്ന ആശയത്തിെൻറ തുടക്കം. ഗ്രൂപ് പ്രവർത്തകരായ അനസ് മുബാറക്, മൻസൂർ കളത്തിൽ, കെ.കെ. ഫാറൂഖ് എന്നിവർ ഒരു മെഷീൻ എന്നത് ഏറ്റെടുക്കുകയും പിന്നീട് അത് ഡയാലിസിസ് സെൻറർ എന്ന ആശയത്തിലേക്ക് വളരുകയുമായിരുന്നു. പിന്നീട് ടി.എം. അഹമ്മദ്കോയ ഹാജി പ്രസിഡൻറും റഷീദ് മൂസാങ്കണ്ടി ജനറൽ സെക്രട്ടറിയും കെ.കെ. ഫാറൂഖ് ട്രഷററുമായ ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റി രണ്ടുവർഷത്തെ പ്രവർത്തന ചെലവായ 45 ലക്ഷം ഉൾപ്പെടെ ഒന്നേകാൽ കോടി രൂപ സ്വരൂപിച്ചിട്ടുണ്ട്. തണൽ ചേമഞ്ചേരി പ്രസിഡൻറ് ടി.എം. അഹമ്മദ്കോയ ഹാജി ഉദ്ഘാടനചടങ്ങിൽ അധ്യക്ഷത വഹിച്ചു. വടകര തണൽ ചെയർമാൻ ഡോ. ഇദ്രീസ് ആമുഖപ്രഭാഷണം നടത്തി. ഡയാലിസിസ് മെഷീൻ സ്വിച്ച് ഒാൺ കെ. ദാസൻ എം.എൽ.എ നിർവഹിച്ചു. മുൻമന്ത്രി പി.കെ.കെ. ബാവ പ്ലാൻറ് ഉദ്ഘാടനം ചെയ്തു. തണൽ ചേമഞ്ചേരി ട്രഷറർ കെ.കെ. ഫാറൂഖ് ഉപഹാരസമർപ്പണം നടത്തി. പി.എസ്.സി മെംബർ ടി.ടി. ഇസ്മയിൽ, കൊയിലാണ്ടി നഗരസഭ ചെയർമാൻ കെ. സത്യൻ, സ്റ്റാൻഡിങ് കൗൺസിൽ ബിനീഷ് ബാബു, എ. അസീസ്, അശോകൻ കോട്ട്, കൂമുള്ളി കരുണാകരൻ, വി.പി. മോഹനൻ, കെ.ടി. ഗീത, ഡോ. എം.കെ. കൃപാൽ, ബാലൻ അമ്പാടി, അബ്ദുല്ലക്കോയ കണ്ണൻകടവ് എന്നിവർ സംസാരിച്ചു. തണൽ ചേമഞ്ചേരി ജനറൽ സെക്രട്ടറി റഷീദ് മൂസാങ്കണ്ടി സ്വാഗതവും സെക്രട്ടറി മൻസൂർ കളത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.