കോഴിക്കോട്: കൊല്ലത്തുനിന്ന് നാടുവിട്ട സ്കൂൾ വിദ്യാർഥിയെ എക്സൈസ് ഒാഫിസറുടെ സമയോചിത ഇടപെടൽ കുടുംബത്തിെൻറ അടുത്തെത്തിച്ചു. കൊല്ലം ഒാച്ചിറ അഴീക്കൽ ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് ട്രെയിനിൽ കോഴിക്കോേട്ടക്ക് യാത്ര തിരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് തിരുനെൽവേലി-ജാംനഗർ ട്രെയിനിൽ തൃശൂരിൽനിന്ന് വരുന്നതിനിടെ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നി തൊട്ടടുത്ത സീറ്റിലിരുന്ന വയനാട് എക്സൈസിലെ പ്രിവൻറിവ് ഒാഫിസറും കുന്ദമംഗലം സ്വദേശിയുമായ എം. രാജേഷ് പേരും നാടുമെല്ലാം ചോദിച്ചു. ഒറ്റക്ക് യാത്രചെയ്ത കുട്ടി അവ്യക്തമായ മറുപടികളാണ് നൽകിയത്. കുട്ടിയുടെ കൈയിൽ കായംകുളത്തുനിന്ന് പാസഞ്ചറിൽ എറണാകുളത്തേക്ക് യാത്ര ചെയ്തതിെൻറ ടിക്കറ്റാണ് ഉണ്ടായിരുന്നത്. കുട്ടി ബാഗ് തുറന്നപ്പോൾ സ്കൂൾ യൂനിഫോം ശ്രദ്ധയിൽപ്പെട്ടതോടെ നാടുവിട്ടതാകാമെന്നു കരുതി സ്കൂൾ ഡയറി തന്ത്രത്തിൽ വാങ്ങി അതിൽ രേഖപ്പെടുത്തിയ ടീച്ചറുെട ഫോൺ നമ്പറിൽ രാജേഷ് ബന്ധപ്പെടുകയായിരുന്നു. കുട്ടിയെ കാണാതായത് സംബന്ധിച്ച് രക്ഷിതാവും ടീച്ചറും ഒാച്ചിറ സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴായിരുന്നു ടീച്ചറുടെ ഫോണിലേക്ക് രാജേഷിെൻറ വിളിവന്നത്. ഇതോടെ കുടുംബം കോഴിക്കോേട്ടക്ക് തിരിച്ചു. ട്രെയിൻ കോഴിക്കോടെത്തിയപ്പോൾ ആർ.പി.എഫ് കുട്ടിയെ 'കസ്റ്റഡിയിലെടുത്തു'. പിന്നീട് കുടുംബം വന്ന് ബുധനാഴ്ച പുലർച്ചെ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. നാടുവിട്ടതിെൻറ കാര്യമന്വേഷിച്ചപ്പോൾ പലതവണ ആവശ്യപ്പെട്ടിട്ടും കുടുംബം മൊബൈൽ േഫാൺ വാങ്ങി നൽകാത്തതിനാലും സഹപാഠിയുടെ കണ്ണട തെൻറ കൈയിൽനിന്ന് പൊട്ടിയതിന് അവെൻറ പിതാവ് തല്ലാൻ വരുെമന്ന് ഭയന്നതുമാണെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.