വൈത്തിരി: മറ്റ് പല മേഖലകളിലുമെന്നപോലെ കുടുംബശ്രീയുടെ പ്രവർത്തനങ്ങളിലും കേരളം വേറിട്ട മാതൃകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വൈത്തിരി പഞ്ചായത്തിലെ കുടുംബശ്രീ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ രാജ്യസഭാംഗമായ യെച്ചൂരി. കുടുംബശ്രീയും സമാനമായ പ്രസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളിൽ ലാഭേച്ഛയോടെ പ്രവർത്തിക്കുമ്പോൾ കേരളത്തിലത് ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ജനകീയ പിന്തുണയോടെയാണ് മുന്നോട്ടു പോവുന്നത്. സ്വന്തം കാലിൽ നിലയുറപ്പിച്ച് സ്ത്രീശാക്തീകരണത്തിന് കളമൊരുക്കുന്ന കേരളത്തിലെ കുടുംബശ്രീ രാജ്യത്തിെൻറ പൊതുപുരോഗതിക്ക് മാതൃകയാണ്. കുടുംബശ്രീ പ്രവർത്തനം കേരളത്തിലെ ആദ്യസർക്കാരായ ഇ.എം.എസ് മന്ത്രിസഭയുടെ ജനക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയാണ്. അഞ്ജലി അയൽക്കൂട്ടം സംഘടിപ്പിച്ച പരിപാടിയിൽ വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷകുമാരി അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. സി.പി.എം ജില്ല സെക്രട്ടറി എം. വേലായുധൻ, പി. കൃഷ്ണപ്രസാദ്, പി. ഗഗാറിൻ, എം. സെയ്ദ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോ-ഓഡിനേറ്റർ പി. സാജിത സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൻ സുമചന്ദ്രൻ നന്ദിയും പറഞ്ഞു. കുടുംബശ്രീ പ്രവർത്തകർ നൽകിയ മധുരവും കഴിച്ചാണ് യെച്ചൂരി കൽപറ്റയിലെ പരിപാടിയിലേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.