വാണിമേൽ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടും കിടപ്പാടവും നഷ്ടപ്പെട്ട വിലങ്ങാട്ടെ അപ്പച്ചനും കുടുംബത്തിനും തലചായ്ക്കാൻ വീടൊരുങ്ങി. വിലങ്ങാട് കണി രാഗത്ത് അപ്പച്ചെൻറയും സിന്ധുവിെൻറയും വീടാണ് കഴിഞ്ഞ ജനുവരി അഞ്ചാം തീയതി കത്തിയമർന്നത്. എല്ലാം നഷ്ടപ്പെട്ട് തലചായ്ക്കാനൊരിടമില്ലാതെ ദുരിതമനുഭവിച്ച കുടുംബത്തിന് ആശ്വാസവുമായി വിലങ്ങാട് സെൻറ് ജോര്‍ജ്ജ് പള്ളി വികാരിയായിരുന്ന ഫാ. ജോര്‍ജ് കുറുകമാലിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചാണ് വീട് നിർമാണത്തിന് ഫണ്ട് കണ്ടെത്തിയത്. പത്ത് മാസമായി ഇവർക്ക് താമസിക്കാൻ ഈരൂരിക്കൽ ആൻറണിയും കുടുംബവുമാണ് താൽക്കാലിക സൗകര്യം ഒരുക്കിയത്. വീടിെൻറ പ്രവേശന കർമം നവംബർ 11ന് നടക്കും. 10 മാസം കൊണ്ടാണ് വീട് നിർമിച്ചത്. മഞ്ഞുവയല്‍ ഇടവക വികാരി ജോര്‍ജ്ജ് കുറുകമാലി, വിലങ്ങാട് ഫെറോന പള്ളി വികാരി മാത്യു പെരുവേലില്‍, മഞ്ഞക്കുന്ന് ഇടവക വികാരി ജോസഫ് കുഴിക്കാട്ട്മ്യാലില്‍, മരിയഗിരി ഇടവക വികാരി അബ്രഹാം മഴുവഞ്ചേരി എന്നിവർ വീട് പ്രവേശനത്തിന് നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.