പേരോട് ^ചെറ്റക്കണ്ടി റോഡ്; 24ന് സർവകക്ഷിയോഗം

പേരോട് -ചെറ്റക്കണ്ടി റോഡ്; 24ന് സർവകക്ഷിയോഗം പാറക്കടവ്: നിർമാണ പ്രവൃത്തി പാതിവഴിയിൽ നിലച്ച പേരോട് -ചെറ്റക്കണ്ടി റോഡ് വികസനം യാഥാർഥ്യമാക്കാൻ 24ന് ചൊവ്വാഴ്ച സർവകക്ഷിയോഗം ചേരുന്നു. ചെക്യാട്, തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ തൊടുവയിൽ മഹമൂദ്, പി.പി. സുരേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അധികൃതരുമായി നടത്തിയ ചർച്ചയിൽ അടുത്ത മാസം പ്രവൃത്തി പുനരാരംഭിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് യോഗം ചേരുന്നത്. ചിലർ ഭൂമി വിട്ടുനൽകാത്തതാണ് റോഡ് നിർമാണം പാതിവഴിയിൽ നിൽക്കാനിടയാക്കിയത്. ഇതോടെ പാറക്കടവ്, ചെറ്റക്കണ്ടി ഭാഗത്തേക്കുള്ള യാത്ര തീർത്തും ദുരിതമായി. കഴിഞ്ഞ സർക്കാറി​െൻറ കാലത്താണ് റോഡ് വികസനത്തിന് ഫണ്ട് അനുവദിച്ചത്. എം.എൽ.എ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷി നേതാക്കൾ നിരവധി തവണ അനുരഞ്ജന ചർച്ചകൾ നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പാറക്കടവിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയുമുണ്ടായി. ഈ റൂട്ടിൽ വാഹനങ്ങൾ പണിമുടക്കി നിരവധി സമരങ്ങൾ അരങ്ങേറിയെങ്കിലും റോഡ് പണി പുനരാരംഭിക്കണമെങ്കിൽ ഭൂമി വിട്ടുകിട്ടണമെന്ന നിലപാടിൽ അധികൃതർ ഉറച്ചുനിൽക്കുകയായിരുന്നു. വെളിച്ചം കാത്ത് അടുപ്പിൽ കോളനി വാസികൾ വാണിമേൽ: മണ്ഡലത്തെ സമ്പൂർണ വൈദ്യുതി മണ്ഡലമായി പ്രഖ്യാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും വിലങ്ങാട് അടുപ്പിൽ കോളനിവാസികൾക്ക് ഇപ്പോഴും ഇരുട്ടുതന്നെ. കോളനിയിലെ അഞ്ച് വീടുകൾക്കാണ് ഇനിയും വൈദ്യുതി ലഭിക്കാത്തത്. വീട് നവീകരിച്ചതാണ് ഇവർക്ക് 'ദുരിതമായത്'. കോളനിയിലെ പഴയ വീടുകൾ പുതുക്കിപ്പണിയുന്നതി​െൻറ ഭാഗമായി വയറിങ് ഉൾപ്പെടെ പൊളിച്ചുമാറ്റിയിരുന്നു. പുതുതായി പണിത വീടിന് പുതിയ വയറിങ്ങും നടത്തി. വൈദ്യുതിക്ക് അപേക്ഷ നൽകാൻ കൈവശ രേഖ ലഭിക്കേണ്ടതുണ്ട്. ഇതിനായി അധികൃതരെ സമീപിച്ചപ്പോൾ മടക്കിയയക്കുകയാണെന്ന് കോളനിവാസികൾ പറയുന്നു. ഇവിടത്തെ താമസക്കാർ തലമുറകളായി താമസിച്ചുവരുന്നവരാണ്. 62 കുടുംബങ്ങളാണ് കോളനിയിലുള്ളത്. മുമ്പ് വൈദ്യുതി ലഭിച്ച ചില വീടുകളിൽ പണം അടക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. കൈവശ രേഖകളില്ലാത്തവർക്ക് വീട് പുതുക്കിപ്പണിത് നൽകിയപ്പോൾ വൈദ്യുതി നിഷേധിച്ചത് ആരാണെന്ന ചോദ്യം ഉയരുകയാണ്. അതേസമയം, ചിലർക്ക് ഇവിടത്തെ താമസക്കാരാണെന്ന് കാണിച്ച് നൽകിയ സർട്ടിഫിക്കറ്റിൽ വൈദ്യുതി ലഭിച്ചിട്ടുമുണ്ട്. വീടുകൾക്ക് വൈദ്യുതി വകുപ്പ് ജീവനക്കാർതന്നെ രംഗത്തെത്തി വെളിച്ചം നൽകുമ്പോഴാണ് ഇവിടെ ഒരു വിഭാഗം വെളിച്ചത്തിനായി ആരെ സമീപിക്കണമെന്നറിയാതെ നിൽക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.