ബാലുശ്ശേരി: മക്കളെ ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും പിടിയിൽ. കരുമല സ്വദേശി ജിനീഷിെനയും (35), യുവതിയെയുമാണ് ബാലുശ്ശേരി സി.െഎ സുഷീർ അറസ്റ്റ് ചെയ്തത്. 19ന് രാവിലെയാണ് യുവതി 12, എട്ടു വയസ്സുള്ള രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ജിനീഷിെൻറ കൂടെ ഒളിച്ചോടിയത്. യുവതിയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ബാലുശ്ശേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കരിമലയിൽവെച്ച് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ജിനീഷിെൻറ വീട്ടിലായിരുന്നു യുവതി. ഇരുവരും തമ്മിൽ ക്ഷേത്രത്തിൽവെച്ച് വിവാഹിതരായതായും പൊലീസ് പറഞ്ഞു. ജിനീഷ് ഇതിനുമുമ്പ് പെൺകുട്ടികളെ സ്വാധീനിച്ച് മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 87 പ്രകാരം ഇരുവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. മുജാഹിദ് സംസ്ഥാന സമ്മേളനം: മണ്ഡല പ്രചാരണം തുടങ്ങി ബാലുശ്ശേരി: മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണോദ്ഘാടനം കെ.എൻ.എം കോഴിക്കോട് നോർത്ത് ജില്ല ചെയർമാൻ വി.പി. അബ്ദുൽകലാം ഉദ്ഘാടനം ചെയ്തു. അബ്ദുറഹിം കൊല്ലങ്കണ്ടി അധ്യക്ഷത വഹിച്ചു. െഎ.എസ്.എം സംസ്ഥാന ജന. സെക്രട്ടറി ഡോ. ജാബിർ അമാനി, അൻസാർ നന്മണ്ട എന്നിവർ പ്രഭാഷണം നടത്തി. ജില്ല കൺവീനർ എൻ.കെ.എം. ശക്കരിയ, വി. സുധാകരൻ, കെ.കെ. അബ്ദുൽ ഹമീദ്, കെ.കെ. മുഹമ്മദ്, അലി കിനാലൂർ, ജി.കെ. അബ്ദുൽ ഖാദർ, മൊയ്തു മൻസൂം, വി.പി.എ. ഗഫൂർ എന്നിവർ സംസാരിച്ചു. ബാലുശ്ശേരി ഉപജില്ല സ്കൂൾ കലോത്സവം: സ്വാഗതസംഘം രൂപവത്കരിച്ചു ബാലുശ്ശേരി: സബ്ജില്ല സ്കൂൾ കലോത്സവം നവംബർ 14, 15, 16 തീയതികളിൽ പൂവ്വമ്പായി എ.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടത്താൻ തീരുമാനിച്ചു. കലോത്സവത്തിെൻറ നടത്തിപ്പിനായി 301 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തിൽ എ.ഇ.ഒ എം. രഘുനാഥ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.പി. ഇബ്രാഹിം, പ്രേമരാജൻ, സുജേഷ്, കെ. കബീർ, പി.ജി. ദേവാനന്ദ്, സി.പി. നൗഷാദ്, ആർ.കെ. പുഷ്കരൻ, ജലീൽ, വിശ്വനാഥൻ, ബൈജു, പി. അബ്ദുൽ സലാം, എൻ. അബ്ദുറഹിമാൻ കുട്ടി, എൻ.പി. രാമദാസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി.പി. രോഹിണി സ്വാഗതവും ഷാനവാസ് കുറുെമ്പായിൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.എം. കമലാക്ഷി (ചെയർ), വി.പി. ഇബ്രാഹിം (ജന. കൺ). ഉപജില്ല സ്കൂൾ കലോത്സവത്തിെൻറ ലോഗോ ക്ഷണിച്ചു. താൽപര്യമുള്ളവർ 23നുള്ളിൽ പബ്ലിസിറ്റി കൺവീനറുമായി ബന്ധപ്പെടണം. ഫോൺ: 9847857654.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.