*കല്ലൂര്‍ അറുപേത്തഴില്‍ പൂട്ടിക്കിടക്കുന്ന മത്സ്യമാംസ മാർക്കറ്റ് കെട്ടിടത്തിനു സമീപത്തേക്കാണ് മാറ്റിയത് lead...... സുല്‍ത്താന്‍ ബത്തേരി: ഒരു മാസത്തിലേറെയായി വയനാട് വന്യജീവി സങ്കേതത്തില്‍ കുടില്‍കെട്ടി സമരം നടത്തിയ കല്ലൂര്‍ കാക്കത്തോട്, ചാടകപ്പുര പണിയകോളനി നിവാസികള്‍ക്ക് താൽകാലിക പുനരധിവാസ സംവിധാനമായി. നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂര്‍ അറുപേത്തഴില്‍ പൂട്ടിക്കിടക്കുന്ന മത്സ്യ-മാംസ മാര്‍ക്കറ്റ് കെട്ടിട സമുച്ചയത്തിലേക്കാണ് താൽകാലികമായി ഇവെര മാറ്റിപ്പാര്‍പ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവര്‍ ഇങ്ങോട്ട് മാറിയത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോളനിയില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 18 നാണ് കാക്കത്തോടിലേയും ചാടകപ്പുരയിലേയും പണിയകോളനിയിലെ ആദിവാസികള്‍ ബത്തേരി വനം റേഞ്ചിലെ അളിപ്പുറം വനമേഖലയില്‍ ൈകേയറി കുടില്‍കെട്ടിയത്. പ്രശ്‌ന പരിഹാരത്തിനായി സെപ്റ്റംബർ 26ന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ സ്ഥലം കണ്ടെത്തുന്നവരെ താൽകാലിക സംവിധാനമൊരുക്കാന്‍ തീരുമാനമായത്. കലക്ടറേറ്റിലെ ഉന്നതതല യോഗശേഷവും ആഴ്ചകള്‍ കാട്ടില്‍തന്നെ കഴിഞ്ഞിട്ടാണ് ഇപ്പോള്‍ 54 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ കെട്ടിടത്തില്‍ ആകെ ഒമ്പത് മുറികളാണുള്ളത്. 54 കുടുംബങ്ങളിലായുള്ള 150 ആളുകള്‍ക്ക് ഇത് പര്യാപ്തമല്ല. കാട്ടില്‍ കെട്ടിയ കുടിലുകള്‍ പൊളിച്ചുമാറ്റി നിലവിലെ കെട്ടിടത്തോടു ചേര്‍ന്ന് കുടിലുകളും കെട്ടുന്നുണ്ട്. കുടില്‍ കെട്ടല്‍ പൂര്‍ത്തിയായാല്‍ മാത്രമെ എല്ലാവര്‍ക്കും താമസിക്കാന്‍ സൗകര്യമാവുകയുള്ളു. വര്‍ഷങ്ങളായി പൂട്ടിക്കിടന്ന മത്സ്യ-മാംസ മാര്‍ക്കറ്റാണ് ഇപ്പോള്‍ ഉപകാരപ്രദമായിരിക്കുന്നത്. ഇത്രയും ആളുകള്‍ക്കായി രണ്ട് ടോയ്‌ലറ്റ് മാത്രമാണുള്ളത്. കൂടാതെ വെള്ള സൗകര്യവുമില്ല. തൊട്ടടുത്ത പള്ളിയില്‍നിന്നുമാണ് നിലവില്‍ വെള്ളമെടുത്ത് ഉപയോഗിക്കുന്നത്. സി.ആര്‍.ഡി.എം, 'ആശിക്കും ഭൂമി ആദിവാസിക്ക്' എന്നി പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്ക് ഭൂമി കണ്ടെത്തുക. ഇതിനായി ഈ മാസം 31 നുള്ളില്‍ ഭൂമി വില്‍ക്കാന്‍ താൽപര്യമുള്ള ഉടമസ്ഥരില്‍നിന്നും അപേക്ഷകള്‍ സ്വീകരിക്കണം. നവംബര്‍ അഞ്ചിനുള്ളില്‍ ജില്ല കലക്ടറും മൂന്ന് എം.എല്‍.എമാരും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അവലോകനയോഗം ചേരും. കണ്ടെത്തിയ ഭൂമിയെ സംബന്ധിച്ച പരിശോധനയും മറ്റും നടക്കും. നവംബര്‍ അവസാനത്തോടെ എല്ലാവിധ സ്ഥലമേറ്റെടുക്കല്‍ നടപടിയും പൂര്‍ത്തിയാക്കും. നൂല്‍പ്പുഴ പഞ്ചായത്തിലെ കാക്കത്തോട്, ചാടകപ്പുര എന്നി കോളനികളോട് ചേര്‍ന്നുള്ള സ്ഥലത്തിനാണ് പ്രഥമ പരിഗണന നല്‍കുക. പഞ്ചായത്ത് ഭരണസമിതി, ടി.ഡി.ഒ, ബന്ധപ്പെട്ട വകുപ്പു തലവന്മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉന്നതതല തീരുമാനപ്രകാരം ഇപ്പോള്‍ പുതിയ സൗകര്യം കണ്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന ചാടകപ്പുര, കാക്കത്തോട് എന്നി കോളനികളില്‍ മഴക്കാലമായാല്‍ വെള്ളംകയറും. കൂടാതെ, കാലപ്പഴക്കം എത്തിയ വീടുകള്‍ വാസയോഗ്യവുമായിരുന്നില്ല. 35 വര്‍ഷത്തിനുമേല്‍ പഴക്കംചെന്ന വീടുകളാണെല്ലാം. തകര്‍ന്നു വീഴാറായ വീടുകളില്‍ േപടിച്ചാണ് ഇക്കാലമത്രയും ജീവിച്ചത്. കോളനിയിലെ പഴയ വീട്ടിലേക്കു തിരിച്ചുപോയാല്‍ ജീവന് യാതൊരു ഉറപ്പുമില്ലാത്തതിനാലാണിവര്‍ ഇത്രയുംനാള്‍ കാട്ടില്‍ കഴിച്ചുകൂട്ടിയത്. FRIWDL19 കല്ലൂര്‍ അറുപേത്തഴില്‍ കാക്കത്തോട്, ചാടകപ്പുര കോളനിക്കാര്‍ക്കായി കണ്ടെത്തിയ സ്ഥലത്ത് കുടില്‍ കെട്ടുന്നു കേണിച്ചിറയിലെ മാലിന്യകേന്ദ്രം കാടുമൂടി: അധികൃതർക്ക് നിസ്സംഗത കേണിച്ചിറ: പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറയിലെ മാലിന്യകേന്ദ്രം കാടുമൂടിയിട്ടും അധികൃതർ കാര്യമാക്കുന്നില്ല. ചുറ്റുമതിലിനുള്ളിൽ വലിയ ഉയരത്തിലാണ് കാട് വളർന്നിട്ടുള്ളത്. വന്യജീവികൾ ഇതിൽ താവളമാക്കാൻ സാധ്യതയുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. ടൗണിൽ യുവപ്രതിഭ ക്ലബിനു മുന്നിലൂടെയുള്ള റോഡിൽ 100 മീറ്റർ നടന്നാൽ പഞ്ചായത്ത് മാലിന്യകേന്ദ്രത്തിലെത്താം. ഗേറ്റും ചുറ്റുമതിലും മറ്റും ഉണ്ടെങ്കിലും ഇവിടെ മാലിന്യ സംസ്കരണം ശാസ്ത്രീയമല്ല. വാഹനത്തിൽ എത്തിക്കുന്ന മാലിന്യം വെറുതെ ഇറക്കി പോകുകയാണ്. അതിനാൽ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. കാടു വളർന്നതിനാൽ ഇതിപ്പോൾ പുറമെനിന്നും നോക്കിയാൽ കാണില്ല. മാലിന്യകേന്ദ്രത്തിനു വേറെ സ്ഥലം നോക്കുകയാണെന്ന് രണ്ടുവർഷം മുമ്പ് പഞ്ചായത്ത് അധികാരികൾ പറഞ്ഞിരുന്നു. എന്നാൽ, എവിെടയും സ്ഥലം കണ്ടെത്താനായില്ല. നിലവിലെ മാലിന്യകേന്ദ്രത്തിലേക്ക് കാര്യമായി ശ്രദ്ധിക്കാതിരിക്കാൻ ഇത് കാരണമാകുന്നുവെന്ന് ആക്ഷേപമുണ്ട്. FRIWDL11 കേണിച്ചിറയിലെ മാലിന്യകേന്ദ്രം കാട് മൂടിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.