ഡോൺ ബോസ്കോ കോളജിൽ എസ്.എഫ്.ഐ അനിശ്ചിതകാല സമരം ആരംഭിച്ചു

കൽപറ്റ: എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേത്യത്വത്തിൽ ഡോൺ ബോസ്കോ കോളജ് കാമ്പസിനു മുന്നിൽ കുടിൽകെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചു. പുറത്താക്കിയ ജിഷ്ണു വേണുഗോപാലിനെ തിരിച്ചെടുക്കുക, കാമ്പസിൽ സംഘടന സ്വാതന്ത്ര്യം അനുവദിക്കുക, അമിത ഫീസ് വർധന പിൻവലിക്കുക, കോളജ് ലഹരി വിമുക്തമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് സമരം. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്. വിഷ്ണു അധ്യക്ഷത വഹിച്ചു. കെ.ആർ. അവിഷിത്ത്, ജിഷ്ണു സാംബശിവൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഷാഫി സ്വാഗതവും ടി.പി. ഋതുശോഭ് നന്ദിയും പറഞ്ഞു. FRIWDL20 MUST ബത്തേരി ഡോൺ ബോസ്കോ കോളജിൽ എസ്.എഫ്.ഐ നടത്തുന്ന അനിശ്ചിതകാല സമരം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു അധ്യാപക നിയമനം വാകേരി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള യു.പി.എസ്.എ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബുധനാഴ്ച രാവിലെ 11ന് നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. കുടുംബശ്രീ സ്കൂൾ പ്രവേശനോത്സവം ഇന്ന് കൽപറ്റ: സാമൂഹികാധിഷ്ഠിത പഠന പരിപാടിയായ 'കുടുംബശ്രീ സ്കൂൾ' ജില്ലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളിലും പ്രവേശനോത്സവത്തോടെ ശനിയാഴ്ച തുടങ്ങും. സി.കെ. ശശീന്ദ്രൻ എം.എൽ.എ കൽപറ്റയിലും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പൂതാടിയിലും, ഒ.ആർ. കേളു എം.എൽ.എ തിരുനെല്ലിയിലും പ്രവേശനോത്സവങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ്, മുനിസിപ്പൽ ചെയർപേഴ്സന്മാർ, ബ്ലോക്ക്/പഞ്ചായത്ത് പ്രസിഡൻറുമാർ, അംഗങ്ങൾ തുടങ്ങിയവർ വിവിധയിടങ്ങളിൽ പങ്കെടുക്കും. ജില്ലയിലെ 9550 അയൽക്കൂട്ടങ്ങളിലെ ഒന്നര ലക്ഷം കുടുംബശ്രീ അംഗങ്ങളാണ് പരിശീലനത്തിൽ ഏർപ്പെടുന്നത്. കമ്യൂണിറ്റി ടീച്ചേഴ്സ് എന്ന പേരിൽ വാർഡുകളിൽനിന്നും തെരഞ്ഞെടുത്ത അധ്യാപകർ ഓരോ അയൽക്കൂട്ടത്തിലും പരിശീലനം നൽകും. ----------------------------------- സി.ബി.എസ്.ഇ സ്കൂൾ കലോത്സവം: യു.പി വിഭാഗം മത്സരങ്ങൾ പൂർത്തിയായി: കൽപറ്റ ഡി പോൾ ജേതാക്കൾ മക്കിയാട്: മക്കിയാട് ഹോളി ഫെയ്സ് ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന ജില്ല സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിൽ രണ്ടാംദിനം സമാപിച്ചപ്പോൾ യു.പി വിഭാഗത്തിൽ(കാറ്റഗറി-രണ്ട്) എല്ലാ ഇനങ്ങളുടെയും മത്സരം പൂർത്തിയായി. 131 പോയേൻറാടെ കൽപറ്റ ഡി പോൾ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും, 120 പോയേൻറാടെ മാനന്തവാടി അമൃത വിദ്യാലയം രണ്ടാം സ്ഥാനവും, 114 പോയേൻറാടെ മാനന്തവാടി ഹിൽ ബ്ലൂംസ് സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ (കാറ്റഗറി-മൂന്ന്) 19 ഇനങ്ങൾ പൂർത്തിയായപ്പോൾ 267 പോയേൻറാടെ ബത്തേരി ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനത്തും, 217 പോയേൻറാടെ മാനന്തവാടി ഹിൽ ബ്ലൂംസ് രണ്ടാംസ്ഥാനത്തും, 214 പോയേൻറാടെ ഭവൻസ് വിദ്യാമന്ദിർ മൂന്നാം സ്ഥാനത്തുമാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ (കാറ്റഗറി-നാല്)15 ഇനങ്ങൾ പൂർത്തിയായപ്പോൾ 310 പോയേൻറാടെ ബത്തേരി ഗ്രീൻ ഹിൽസ് ഒന്നാമതും, 254 പോയിേൻറാടെ കൽപറ്റ ഡി പോൾ രണ്ടാം സ്ഥാനത്തും 234 പോയിേൻറാടെ ഭവൻസ് വിദ്യാമന്ദിർ മൂന്നാം സ്ഥാനത്തുമാണ്. എൽ.പി വിഭാഗം മത്സരങ്ങൾ ആദ്യദിനത്തിൽ തന്നെ പൂർത്തിയായിരുന്നു. കലോത്സവം ശനിയാഴ്ച സമാപിക്കും. നാലിനങ്ങളിൽ നേട്ടം കൊയ്ത് ചിത്രാംബരി മക്കിയാട്: സി.ബി.എസ്.ഇ കലോത്സവത്തിൽ നാലിനങ്ങളിൽ ചിത്രാംബരിയുടെ വിജയത്തിളക്കം. ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ വ്യക്തിഗത ഇനങ്ങളിലും സംഘനൃത്തത്തിലുമാണ് ചിത്രാംബരി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്. വർഷങ്ങളായി നൃത്തം അഭ്യസിക്കുന്ന ചിത്രാംബരി മോഹിനിയാട്ടം, ഭരതനാട്യം എന്നിവയിൽ കലാമണ്ഡലം രജിത്തി​െൻറ കീഴിലും നാടോടിനൃത്തം അനിൽ കൽപറ്റയുടെ കീഴിലുമാണ് അഭ്യസിക്കുന്നത്. ബത്തേരി ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളിലെ എട്ടാം തരം വിദ്യാർഥിനിയായ ചിത്രാംബരി അമ്പലവയൽ എടക്കൽ ഡോ. പ്രഭാകര​െൻറയും അനൂലയുടെയും മകളാണ്. FRIWDL26 Chithrambari ചിത്രാംബരി ------------------------------------ FRIWDL27 Ajanya സി.ബി.എസ്.ഇ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടത്തിൽ ഒന്നാമതെത്തിയ അജന്യ(ചെറുകാട്ടൂർ സ​െൻറ് ജോസഫ് സ്കൂൾ). NOTE മുസ്ലിം യൂത്ത് ലീഗി​െൻറ മാനവസംഗമം എന്ന പ്രധാന പരിപാടി കൂടിയുണ്ട്. അത് പരിപാടി കഴിയുന്നേയുള്ളു. കിട്ടുന്ന ഉടനെ അയക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.