രണ്ട് സ്വകാര്യ വന്ധ്യത ക്ലിനിക്കുകൾക്ക് സർക്കാർ അംഗീകാരം

കോഴിക്കോട്: സ്വകാര്യ വന്ധ്യത നിവാരണ ആശുപത്രികളായ കൊക്കൂരി ഐ.വി.എഫ്, എൻ.കെ.ആർ ഐ.വി.എഫ് എന്നീ സ​െൻററുകൾക്ക് സർക്കാർ അംഗീകാരം നൽകി. കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേംബറിൽ നടന്ന ക്വാളിറ്റി അഷുറൻസ് ജില്ല കമ്മിറ്റി അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ ആശുപത്രികളുടെ പ്രവർത്തനവും നിലവാരവും മെച്ചപ്പെട്ടതാക്കാനായാണ് കലക്ടർ ചെയർപേഴ്സനായും ജില്ല മെഡിക്കൽ ഓഫിസർ വൈസ് ചെയർപേഴ്സനായും ക്വാളിറ്റി അഷുറൻസ് ജില്ല കമ്മിറ്റി രൂപവത്കരിച്ചത്. 26 അംഗങ്ങളടങ്ങിയതാണ് കമ്മിറ്റി. ജില്ലയിലെ ആശുപത്രികളുടെ ക്വാളിറ്റി അഷുറൻസ് പദ്ധതികൾ കമ്മിറ്റി അവലോകനം ചെയ്തു. കേരള അക്രഡിറ്റേഷൻ ഫോർ സ്റ്റാൻഡേർഡ് ഹോസ്പിറ്റൽ, നാഷനൽ ക്വാളിറ്റി അഷുറൻസ് ഫോർ ഹോസ്പിറ്റൽ, കായകൽപ്പ്, എം.എം.ആർ/ ഐ.എം.ആർ പദ്ധതികളുടെ ജില്ലയിലെ നിലവിലെ പ്രവർത്തനം വിശദീകരിച്ചു. കായകൽപ്പ് പദ്ധതിയുടെ ജില്ലാതല പരിശോധന കഴിഞ്ഞതായി യോഗത്തിൽ അറിയിച്ചു. ഡി.എം.ഒ ഡോ. വി. ജയശ്രീ, ഗവ. മെഡിക്കൽ ആശുപത്രി പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. വി. ഉമർ ഫറൂഖ്, ഡബ്ല്യു.എം.സി സൂപ്രണ്ട് ഡോ. കെ.പി. രമേശൻ, എൻ.എച്ച്.എം ജില്ല േപ്രാഗ്രാം കോർഡിനേറ്റർ ഡോ. ബിജോയ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.