നാടിെൻറ മതേതര നന്മകൾ തകർക്കാൻ ഫാഷിസ്റ്റ് ശ്രമം- മുനവ്വറലി ശിഹാബ് തങ്ങൾ *ആവേശമായി യൂത്ത് ലീഗ് ഫാഷിസ്റ്റ് വിരുദ്ധറാലിയും മാനവസംഗമവും കൽപറ്റ: സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർ പ്രയോഗിച്ച മതങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് ഫാഷിസ്റ്റുകൾ രാജ്യത്ത് നടപ്പാക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. വർഗീയതക്ക് മറുപടി ബഹുസ്വരത എന്ന പ്രമേയത്തിൽ യൂത്ത് ലീഗ് കൽപറ്റ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ്് വിരുദ്ധറാലിയും മാനവസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങൾ തമ്മിലും മനുഷ്യർ തമ്മിലുമുള്ള സൗഹാർദത്തിെൻറ നന്മയും ഊഷ്മളതയും തകർക്കുക വഴി വർഗീയത കൊയ്യാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ നീക്കങ്ങൾ മതേതര സമൂഹം ജാഗ്രതയോടെ കാണണം. വേങ്ങരയിലെ ലക്ഷക്കണക്കിനു വോട്ടർമാരിൽനിന്ന് 15,000ത്തിൽ താഴെ മാത്രം വോട്ടുകളാണ് വർഗീയ തീവ്രവാദ പാർട്ടികൾക്ക് നേടാൻ കഴിഞ്ഞതെന്നത് അഭിമാനകരമായ കാര്യമാണ്. രാജ്യത്തിെൻറ മതേതരത്വം കെടാതെ കാത്തുസൂക്ഷിക്കേണ്ട വലിയ ദൗത്യമാണ് യൂത്ത് ലീഗിന് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡൻറ് കെ.എം. തൊടി മുജീബ് അധ്യക്ഷത വഹിച്ചു. കെ.എം. ഷാജി എം.എൽ.എ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി.പി.എ. കരീം, വൈസ് പ്രസിഡൻറുമാരായ പി.കെ. അബൂബക്കർ, എൻ.കെ. റഷീദ്, സെക്രട്ടറിമാരായ സി. മൊയ്തീൻ കുട്ടി, യഹ്യാഖാൻ തലക്കൽ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി. ഇസ്മായിൽ, ജില്ല പ്രസിഡൻറ് കെ. ഹാരിസ്, ജനറൽ സെക്രട്ടറി സി.കെ. ഹാരിഫ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.ടി. ഹുനൈസ് സ്വാഗതം പറഞ്ഞു. FRIWDL29 MUST യൂത്ത് ലീഗ് കൽപറ്റ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധറാലിയും മാനവസംഗമവും സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു FRIWDL28 MUST യൂത്ത് ലീഗ് കൽപറ്റ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധറാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.