പനമരം: മാതോത്ത്പൊയിൽ തൂക്കുപാലം പരിതാപകരമായ സ്ഥിതിയിലായിട്ടും അധികാരികൾക്ക് നിസ്സംഗത. ഈ രീതിയിൽപോയാൽ ഒരു ദുരന്തം ഉണ്ടായാലേ അധികൃതർ കണ്ണുതുറക്കൂ എന്നാണ് നാട്ടുകാർ പറയുന്നത്. പനമരം പുഴയിൽ മാതോത്ത്പൊയിലിലെ തുക്കുപാലത്തിന് പത്തു വർഷത്തോളം പഴക്കമുണ്ട്. നിർമിക്കപ്പെട്ടതിനു ശേഷം ഒരിക്കൽപോലും ഇത് അറ്റകുറ്റപ്പണി ചെയ്തിട്ടില്ല. ഇതാണ് ദുരന്തത്തിന് സാധ്യതയുണ്ടാക്കുന്നത്. പാലത്തിെൻറ ഇരു വശങ്ങളിലുമുള്ള ഇരുമ്പ് വേലികൾക്ക് കേടുപറ്റിയതാണ് അടിയന്തരമായി നന്നാക്കേണ്ടത്. കൈവരിപോലെ വേലിയുള്ളതിനാൽ പാലത്തിലൂടെ നടക്കുന്നവർ പരമാവധി 'ആഘോഷ'മാക്കാറുണ്ട്. എന്നാൽ, ഇരുമ്പ് വേലി അടിയിലെ പലകയുമായി ബന്ധിപ്പിച്ചിരിക്കുന്നത് മിക്കയിടത്തും ഇളകിപ്പോയിട്ടുണ്ട്. സ്വാഭാവികമായും വേലിക്കിടയിലൂടെ സൂക്ഷിച്ചില്ലെങ്കിൽ പുഴയിൽ വീഴാം. പാലത്തിെൻറ കൈവരി മിക്കഭാഗത്തും തുരുമ്പെടുത്ത നിലയിലാണ്. ഇരുവശങ്ങളിലും കാടു വളർന്ന് പാലത്തിലേക്കുള്ള പ്രവേശനവും പ്രയാസമായി. ഇതൊക്കെയാണെങ്കിലും നിരവധി ആളുകൾ പാലം കാണാനായി മാത്രം ഇവിടെ എത്തുന്നുണ്ട്. ആറ് മാസം മുമ്പ് പാലത്തിനടുത്തുവെച്ച് ഫോട്ടോ എടുക്കുന്നതിനിടയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചിരുന്നു. അന്ന് വെള്ളം കുറവായിരുന്നെങ്കിൽ ഇന്ന് പാലത്തിനടിയിൽ കുത്തൊഴുക്കാണ്. സന്ദർശകരെ ബോധവത്കരിക്കുന്ന രീതിയിൽ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കണമെന്ന് പരിസരവാസികൾ അധികാരികളോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ല. കുട്ടികൾ മുങ്ങി മരിച്ച ഇടയ്ക്ക് പാലം അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യുമെന്ന് പനമരം പഞ്ചായത്ത് ഭരണസമിതിയിലുള്ളവർ പറഞ്ഞിരുന്നതാണ്. എന്നാൽ, പാലിക്കപ്പെട്ടില്ല. THUWDL10 മാതോത്ത്പൊയിൽ തൂക്കു പാലം തുലാംപത്തിന് പ്രതീകാത്മക വേട്ടയാടല്‍ അനുവദിക്കണം- കുറിച്യ സമുദായ സംരക്ഷണ സമിതി കല്‍പറ്റ: നൂറ്റാണ്ടുകളായി കുറിച്യ വിഭാഗം ആചരിച്ചുവരുന്ന ഗോത്രോത്സവമായ തുലാം പത്തിന് പ്രതീകാത്മക വേട്ടയാടല്‍ അനുവദിക്കണമെന്ന് കുറിച്യ സമുദായ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉത്സവവുമായി ബന്ധപ്പെട്ട് അഞ്ച് ദിവസത്തെ നായാട്ട് അനുവദിച്ചുകിട്ടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും സമീപിക്കും. പരമ്പരാഗതമായി തുടർന്നുവന്നിരുന്ന നായാട്ട് പോലുള്ള ഗോത്രാചാരങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇവർ പറഞ്ഞു. തലയ്ക്കല്‍ ചന്തുവിെൻറ അനുസ്മരണ ദിനാചരണം നവംബര്‍ 15ന് ചന്തുവിെൻറ തറവാടായ കാര്‍ക്കോട്ടിലില്‍ ആചരിക്കും. അവിടെനിന്ന് ബൈക്ക് റാലിയോടെ പനമരം അനുസ്മരണ സ്മാരകത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തും. സമിതിയുടെ ജില്ല സമ്മേളനം ജനുവരി 18ന് മാനന്തവാടിയില്‍ നടത്തുമെന്നും ഇവര്‍ പറഞ്ഞു. വാർത്തസമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് അച്ചപ്പൻ പെരിഞ്ചോല, ഇ.കെ. രാമൻ, ടി. മണി, വി.ആർ. ബാലൻ, വിജയൻ ചെന്നംപാടി എന്നിവർ പങ്കെടുത്തു. വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ദീപാവലിയാഘോഷം കൽപറ്റ: കൽപറ്റ ക്ലാര ഭവൻ വൃദ്ധസദനത്തിലെ അന്തേവാസികളായ മുത്തശ്ശിമാരോടൊപ്പമാണ് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്. ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ ഇത്തവണ ദീപാവലി ആഘോഷിച്ചത്. ഒത്തിരി പേരകുട്ടികളെ ഒരു ദിവസമെങ്കിലും അടുത്തുകിട്ടിയതിെൻറ സന്തോഷത്തിലായിരുന്നു അവർ. മധുരം പകർന്നും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും കുട്ടികൾ അവരോടൊപ്പം ദീപാവലി ആഘോഷിച്ചു. സിസ്റ്റർ ജോസ്ന, സിസ്റ്റർ ജസ്ന, അധ്യാപകരായ എം.കെ. സുമയ്യ, പി.ആർ. ഷിജി, ഉമ്മുൽ ഫളീല, സി. അബൂബക്കർ, കെ.എം. റാഫി, നിതിൻ ജോസഫ്, പി. ഷമീർ എന്നിവർ സ്നേഹസന്ദേശങ്ങൾ കൈമാറി. ക്രിക്കറ്റ് ടൂര്‍ണമെൻറ് സുല്‍ത്താന്‍ ബത്തേരി: ലെന്സ്ഫെഡിെൻറ ട്വൻറി -20 ക്രിക്കറ്റ് ടൂര്‍ണമെൻറ് കൃഷ്ണഗിരി ഇൻറര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സി.കെ. ശശീന്ദ്രന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 12 ജില്ല ടീമുകളാണ് മത്സരിച്ചത്. സംസ്ഥാന പ്രസിഡൻറ് ടി.സി.വി. ദിനേശ്കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍. ജയകുമാര്‍, മുഹമ്മദ് ഇക്ബാല്‍, ആര്‍. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. THUWDL12 MUST REPEAT ലെന്‍സ്‌ഫെഡ് ട്വൻറി -20 ടൂര്‍ണമെൻറ് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.