കിടപ്പിലായ കുട്ടികളുടെ ചെറുവനം-; മോഹൻലാൽ ചീഫ് പേട്രൻ

കുറ്റ്യാടി: കുന്നുമ്മൽ ബി.ആർ.സി ആഭിമുഖ്യത്തിൽ കുറ്റ്യാടി പുഴ പുറമ്പോക്കിൽ മരുതോങ്കര കള്ളാട് നിർമിക്കുന്ന, കിടപ്പിലായ കുട്ടികളുടെ ചെറുവനം 'പച്ചിലക്കാടി'​െൻറ ചീഫ് പേട്രൻ സ്ഥാനം സിനിമനടൻ മോഹൻലാൽ ഏറ്റെടുത്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. ബി.ആർ.സി പരിധിയിൽ ഇത്തരം 30 കുട്ടികളാണുള്ളത്. ഒരേക്കർ സ്ഥലത്ത് നിർമിക്കുന്ന വനത്തിൽ ചെറിയ പാർക്കും ഉണ്ടാവും. നിർമാണവും പരിചരണവും കുട്ടികളാണ് നിർവഹിക്കുക. മൂന്നു വർഷംകൊണ്ട് പദ്ധതി പൂർത്തിയാവും. ശലഭോദ്യാനവും ഒരുക്കും. ഇവിടെ നടാനുള്ള വൃക്ഷത്തൈകൾ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മോഹൻലാൽ കുട്ടികൾക്ക് കൈമാറി. ശാരീരിക പരിമിതികളാൽ വീടകങ്ങളിൽ ഒതുങ്ങിക്കഴിയേണ്ട കുട്ടികളെയും സാമൂഹിക പ്രവർത്തനത്തിൽ പങ്കാളികളാക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ സ്ഥൂല സൂക്ഷ്മ പേശീവികാസം, തടസ്സ രഹിതമായ ചലനം എന്നിവയും ലക്ഷ്യം വെക്കുന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്, മരുതോങ്കര ഗ്രാമപഞ്ചായത്ത്, പരിസ്ഥിതി സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവർ ഇതിനു നേതൃത്വം നൽകും. വനം നിർമാണ കമ്മിറ്റിയിൽ പ്രദേശ വാസികളിൽനിന്നും കുട്ടികളിൽനിന്നും പ്രതിനിധികൾ ഉണ്ടാവും. തൈ ഏറ്റുവാങ്ങുന്ന ചടങ്ങിൽ ബി.പി.ഒ കെ.വി. വിനോദൻ, ട്രെയിനർ ആദിത്ത് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.