കുട്ടികളുടെ കരവിരുതിൽ വിരിഞ്ഞത് നിറപ്പകിട്ടാർന്ന ഉൽപന്നങ്ങൾ

തോടന്നൂർ ഉപജില്ല ശാസ്േത്രാത്സവം തുടങ്ങി ആയഞ്ചേരി: കുട്ടികളുടെ കരവിരുതിൽ വിരിഞ്ഞ വിസ്മയ ഉൽപന്നങ്ങൾ കൊണ്ട് തോടന്നൂർ ഉപജില്ല ശാസ്േത്രാത്സവം ശ്രദ്ധേയമായി. പ്രവൃത്തിപരിചയമേളയിലാണ് പേപ്പറിലും മരത്തിലും മുളയിലും കളിമണ്ണിലുമായി നിരവധി ഉൽപന്നങ്ങൾ കുട്ടികളുടെ കരവിരുതിൽ തീർത്തത്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് വെവ്വേറെയായിരുന്നു മത്സരം. ഇതോടൊപ്പം ഗണിത ശാസ്ത്രമേളയും നടന്നു. ശാസ്േത്രാത്സവം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത് അധ്യക്ഷത വഹിച്ചു. പാവനാടക കലാകാരൻ ടി.പി. കുഞ്ഞിരാമൻ പാവനാടകം സദസ്സിന് പരിചയപ്പെടുത്തി. ജില്ല പഞ്ചായത്ത് അംഗം ടി.കെ. രാജൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ രൂപ കേളോത്ത്, റീന രാജൻ, പഞ്ചായത്തംഗം കൗല ഗഫൂർ, എ.ഇ.ഒ എ. പ്രദീപ് കുമാർ, ഇ.പി. മൊയ്തു, ചെറുവാച്ചേരി ശശിധരൻ, സി.എച്ച്. അഷ്റഫ്, കാട്ടിൽ മൊയ്തു, കെ.സി. രവി, രാമദാസ് മണലേരി, എൻ.പി. ഇബ്രാഹിം, മരുന്നൂർ ഹമീദ് ഹാജി, ടി.കെ. ഹാരിസ് എന്നിവർ സംസാരിച്ചു. ഐ.ടി ഫെസ്റ്റ് വെള്ളിയാഴ്ച വില്യാപ്പള്ളി എം.ജെ വി.എച്ച്.എസ്.എസിലും സാമൂഹിക ശാസ്ത്രമേള ശനിയാഴ്ച കടമേരി എം.യു.പി സ്കൂളിലും നടക്കും. മാലിന്യ നിർമാർജന പദ്ധതി പാളി; ആയഞ്ചേരി ടൗണിൽ മാലിന്യം കെട്ടിക്കിടക്കുന്നു ആയഞ്ചേരി: മാലിന്യ നിർമാർജന പദ്ധതി പാളിയതോടെ റോഡരികിൽ മാലിന്യം െകട്ടിക്കിടക്കുന്നത് നാട്ടുകാർക്ക് ദുരിതമായി. വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യമാണ് ആയഞ്ചേരി ടൗണിലും പരിസരങ്ങളിലുമായി കെട്ടിക്കിടക്കുന്നത്. മഴയായതോടെ ഇവയിൽനിന്നുള്ള അഴുക്കുവെള്ളം പരിസരത്തേക്ക് വ്യാപിക്കുകയാണ്. വീടുകളിൽനിന്ന് മാലിന്യം റോഡരികിലെത്തിക്കാനാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്. മാലിന്യം സംസ്കരണ യൂനിറ്റിലേക്ക് എത്തിക്കാനുള്ള ചെലവിലേക്കായി ഓരോ കുടുംബവും 100 രൂപ വീതം നൽകണമെന്നും തീരുമാനിച്ചിരുന്നു. ഇതുവരെയായി ഒരു ലോഡ് മാലിന്യം മാത്രമേ കയറ്റിയയച്ചിട്ടുള്ളൂ. ബാക്കിയുള്ളവ കെട്ടിക്കിടക്കുകയാണ്. മാലിന്യ നീക്കം വൈകിയതോടെ മറ്റ് പല സ്ഥലത്ത് നിന്നുള്ളവയും ഇവിടേക്ക് കൊണ്ടിടുകയാണ്. ഇതോടെ പ്രതീക്ഷിച്ചതിലധികം മാലിന്യമാണ് ടൗണിലെത്തിയത്. വാഹനച്ചെലവ് നൽകാൻ എല്ലാ വീട്ടുകാരും തയാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പഞ്ചായത്ത് അംഗങ്ങൾ സ്വന്തം കൈയിൽനിന്ന് പണം നൽകി മാലിന്യം നീക്കം ചെയ്യേണ്ട അവസ്ഥയാണുള്ളത്. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാത്തതാണ് പദ്ധതി പാളാൻ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മാലിന്യം എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് സി.പി.എം ആയഞ്ചേരി ടൗൺ ഈസ്റ്റ് ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സമരപരിപാടികൾ നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.