വടകര: മണിയൂര്‍ പഞ്ചായത്തില്‍ തുടങ്ങാനിരിക്കുന്ന പ്ലാസ്റ്റിക് ഷഡിങ് യൂനിറ്റിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പഞ്ചായത്തിലെ 16ാം വാര്‍ഡിലെ കുന്നത്തുകര ലക്ഷംവീട് സെറ്റില്‍ നൂറുകണക്കിന് പേര്‍ താമസിക്കുന്നതിന് അടുത്തായാണ് തോട്ടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിെൻറ മണിയൂര്‍ പഞ്ചായത്തിെൻറയും സംയുക്താഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് ഷഡിങ് യൂനിറ്റ് തുടങ്ങാന്‍ തീരുമാനിച്ചത്. യൂനിറ്റ് ആരംഭിക്കുന്നതോടെ പരിസരവാസികള്‍ ദുരിതത്തിലാകുമെന്നാണ് ആക്ഷേപം. ഇതിനുപുറമെ, ചതുപ്പ് സ്ഥലമായതിനാല്‍ എട്ടുകോല്‍ ആഴത്തില്‍ വെള്ളം കിട്ടുന്ന മേഖലയാണിത്. ഇതോടെയാണ് യൂനിറ്റിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയത്. നാട്ടുകാർ നടത്തിയ വിശദീകരണയോഗത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ കുഞ്ഞിരാമന്‍, പറമ്പത്ത് കുഞ്ഞികൃഷ്ണൻ, രാജഗോപാലന്‍, മനോജ് കുന്നത്തുകര, എ.കെ. ബാലകൃഷ്ണൻ, വി.പി. ഗോപാലന്‍, ശ്രീധരന്‍ കോട്ടപ്പള്ളി, ബഷീർ, ശോഭന, എൻ. കണാരന്‍, രഞ്ജിത്ത് പള്ളിലച്ചൻ, ടി. നാണു എന്നിവര്‍ സംസാരിച്ചു. തുറമുഖ വകുപ്പിന് കീഴില്‍ തൊഴിലാളികളെ നിയമിക്കുന്നു വടകര: തുറമുഖ ഓഫിസിനുകീഴിലുള്ള മാനുവല്‍ ഡ്രഡ്ജിങ് കടവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സൂപ്പര്‍ വൈസർ, അസിസ്റ്റൻറ് കടവ് സൂപ്പര്‍ വൈസര്‍ എന്നീ തസ്തികകളില്‍ 25നും 30നും ഇടയില്‍ പ്രായമുള്ളവരും പത്താം ക്ലാസും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരായിരിക്കണം. കടവ് അസിസ്റ്റൻറ് തസ്തികയിലേക്ക് ഏഴാം ക്ലാസ് യോഗ്യതയും 30നും 40നും ഇടയില്‍ പ്രായമുള്ളവരെയുമാണ് പരിഗണിക്കുന്നത്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഈമാസം 24ന് രാവിലെ 11ന് മുമ്പായി വടകര തുറമുഖ ഓഫിസില്‍ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.