'കലാം അക്ഷര വീട്​'

കുറ്റ്യാടി: എം.െഎ.യു.പി സ്കൂളിൽ എന്ന പേരിൽ ലൈബ്രറി ആരംഭിക്കുന്നു. രക്ഷാകർത്താക്കൾ, സന്നദ്ധ സംഘടനകൾ, വായനക്കാർ, എഴുത്തുകാർ തുടങ്ങി വിവിധ കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണ് ലൈബ്രറി ആരംഭിക്കുന്നത്. ഇവർ ഇതിനകം 6000ത്തിലധികം പുസ്തകങ്ങൾ സമാഹരിച്ചു കഴിഞ്ഞു. 10,000 പുസ്തകങ്ങളാണ് ലക്ഷ്യമിടുന്നത്. അക്ഷരവീടി​െൻറ ഉദ്ഘാടനം 21ന് രണ്ടുമണിക്ക് ജില്ല കലക്ടർ യു.വി. ജോസ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. സിനിമ നാടക നടൻ മുഹമ്മദ് പേരാമ്പ്ര അക്ഷര സന്ദേശം കൈമാറും. വാർത്ത സമ്മേളനത്തിൽ എച്ച്.എം. അഷ്റഫ്, പി.ടി.എ പ്രസിഡൻറ് സി.എച്ച്. ശരീഫ്, ജമാൽ കുറ്റ്യാടി, വി.കെ. റഫീഖ്, എൻ.പി. സക്കീർ, ജമാൽ പോതുകുനി, എം. ജമീല, കെ. റുക്സാന, കെ.സി. അബ്ദുൽ മജീദ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.