റസാക്കി​െൻറ തിരക്കഥകൾ ലോഹിതദാസി​െൻറ രചനകളോടുപോലും കിടപിടിക്കുന്നവ ^മാമുക്കോയ

റസാക്കി​െൻറ തിരക്കഥകൾ ലോഹിതദാസി​െൻറ രചനകളോടുപോലും കിടപിടിക്കുന്നവ -മാമുക്കോയ കോഴിക്കോട്: അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. റസാക്കി​െൻറ തിരക്കഥകൾ ലോഹിതദാസി​െൻറ രചനകളോടുപോലും കിടപിടിക്കുന്നവയായിരുന്നെന്ന് നടൻ മാമുക്കോയ. ഒരിക്കൽ പുതിയ തലമുറയിലെ തിരക്കഥാകൃത്തുക്കളിൽ ഒന്നാമനായി സാക്ഷാൽ എം.ടിപോലും പറഞ്ഞത് റസാക്കി​െൻറ പേരായിരുന്നു. ആഴത്തിലുള്ള ഇടപെടലുകളുമായി ബന്ധപ്പെട്ട രംഗങ്ങളിലെല്ലാം അദ്ദേഹം തിളങ്ങി. എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയുന്ന അദ്ദേഹം സുഹൃത്തുക്കൾക്ക് കുടുംബാംഗത്തെപോലെയായിരുന്നു. മാധ്യമം പത്രാധിപ സമിതിഅംഗം ബച്ചു ചെറുവാടി എഡിറ്റ് ചെയ്ത ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ടി.എ. റസാക്കി​െൻറ ആത്മകഥാംശമുള്ള പുസ്തകം 'ഒാർമകളുടെ പെരുമഴക്കാലം' പ്രകാശനം ചെയ്യുകയായിരുന്നു മാമുക്കോയ. പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. റസാക്കി​െൻറ ഭാര്യ ഷാഹിദ പുസ്തകം ഏറ്റുവാങ്ങി. സംവിധായകൻ വി.എം. വിനു മുഖ്യ പ്രഭാഷണം നടത്തി. ബച്ചു ചെറുവാടി പുസ്തകം പരിചയപ്പെടുത്തി. ഷാഹിദ റസാക്ക്, ജമാൽ കൊച്ചങ്ങാടി, ഡോ. കെ. മൊയ്തു, കെ.എഫ്. ജോർജ്, ഡോ. പി.പി. വേണുഗോപാൽ, ഒ.എം. ഭരദ്വാജ് എന്നിവർ സംസാരിച്ചു. മജീദ് മൂത്തേടത്ത് സ്വാഗതവും ഗോകുൽദാസ് നന്ദിയും പറഞ്ഞു. പിന്നണി ഗായകൻ സുനിൽ കുമാറി​െൻറ 'മെഹഫിൽ' ഗാനമേളയും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.