മീസൽസ്, റൂബെല്ല പ്രതിരോധ കുത്തിവെപ്പിനെതിരെ പ്രചാരണം നടത്തിയാൽ ശക്തമായ നടപടി -ജില്ല കലക്ടർ കോഴിക്കോട്: മീസൽസ് റൂബെല്ല പ്രതിരോധ കുത്തിവെപ്പിനെതിരെ കുപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ യു.വി. ജോസിെൻറ മുന്നറിയിപ്പ്. ജില്ലയിൽ 7,38,694 കുട്ടികൾക്ക് കുത്തിവെപ്പ് നൽകാൻ ലക്ഷ്യമിടുന്ന കാമ്പയിൻ ഒക്ടോബർ മൂന്ന് മുതൽ നടന്നുവരുകയാണ്. ഇതിനെതിരെ പ്രചരിക്കുന്ന അശാസ്ത്രീയവും യുക്തിരഹിതവുമായ വാദങ്ങൾ കാമ്പയിെൻറ പൂർണ വിജയത്തിന് മങ്ങലേൽപിക്കുന്നുണ്ട്. ജില്ലയിൽ ഇതുവരെ കുത്തിവെപ്പെടുത്ത കുട്ടികൾക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് കലക്ടർ കൂട്ടിച്ചേർത്തു. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ പൂർണമായും തദ്ദേശീയമായാണ് വാക്സിൻ നിർമിച്ചത്. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തതല്ല. എളുപ്പത്തിൽ പകരുന്ന മാരക രോഗമാണ് മീസിൽസ് അഥവാ അഞ്ചാം പനി. ഇതുമൂലം ന്യൂമോണിയ, വയറിളക്കം, ജീവന് ഭീഷണി നേരിടുന്ന മറ്റ് രോഗങ്ങൾ എന്നിവയുണ്ടാകുന്നു. പെെട്ടന്ന് പകരുന്ന മറ്റൊരു സാംക്രമിക രോഗമാണ് റൂെബല്ല. ഇതുമൂലം കുഞ്ഞുങ്ങൾക്ക് അന്ധത, ബധിരത, ബുദ്ധിമാന്ദ്യം, ജന്മനായുള്ള ഹൃദ്രോഗം എന്നിവയുണ്ടാകാം. രാജ്യത്ത് വർഷം 27 ലക്ഷം കുഞ്ഞുങ്ങൾക്ക് മീസൽസ് പിടിപെടുന്നതിൽ 49,200 പേർ മരണപ്പെടുന്നു. 40,000 കുഞ്ഞുങ്ങൾക്ക് കോൺജനിറ്റൽ റൂെബല്ല സിൻഡ്രോം പിടിപെടുന്നു. രോഗാണുവിെൻറ വ്യാപനം തടഞ്ഞ് ഉന്മൂലനം ചെയ്യുന്നതിനാണ് കാമ്പയിനെന്നും കലക്ടർ വിശദീകരിച്ചു. പദ്ധതിയുടെ പുരോഗതി ഉറപ്പാക്കുന്നതിന് അവലോകന യോഗങ്ങൾ നടക്കുകയാണ്. 95 സ്കൂളുകളിൽ 75 ശതമാനം കുട്ടികൾക്ക് കുത്തിവെപ്പ് എടുത്തിട്ടില്ല. ശരാശരിയിൽ താഴെ നേട്ടം കൈവരിച്ച സ്കൂളുകളിലെ അധ്യാപരുടെയും മാനേജ്മെൻറുകളുടെയും പ്രത്യേക അവലോകന യോഗം വിളിക്കും. സോഷ്യൽ മീഡിയയിലൂടെ പ്രചാരണം ശക്തമാക്കും. രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിന് ബ്ലോക്കുതലത്തിലും ജില്ല തലത്തിലും വിദഗ്ധ പാനലുകൾ രൂപവത്കരിക്കാനും ഫോൺ ഇൻ പ്രോഗ്രാം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ജില്ല, ഉപജില്ല യോഗങ്ങളും ചേരും. ഇതിൽ ഡി.ഇ.ഒ, എ.ഇ.ഒ, എസ്.എസ്.എ പ്രതിനിധി, സ്കൂളിലെ നോഡൽ ടീച്ചർ, ആരോഗ്യ വകുപ്പിലെ വിദഗ്ധ ഡോക്ടർ, അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ പെങ്കടുക്കണം. മികച്ച നേട്ടം കൈവരിക്കുന്ന സ്കൂളുകൾക്ക് അംഗീകാരപത്രം നൽകും. കാമ്പയിനിൽ രാഷ്ട്രീയ, സന്നദ്ധ, മത സംഘടനകളെയും സഹകരിപ്പിക്കുമെന്ന് കലക്ടർ വ്യക് തമാക്കി. ഡി.എം.ഒ ഡോ. വി. ജയശ്രീ, പ്രഫ. ഡോ. ടി.പി. അഷ്റഫ്, ഡോ. നിത വിജയൻ, ഡോ. ശ്രീകുമാർ, ഡോ. കവിത പുരുഷോത്തമൻ, ഡോ. സരള നായർ, ഡോ. ഇ. ബിജോയ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.