കോഴിക്കോട്: വാഹനങ്ങളുടെ മരണപ്പാച്ചിലിന് തടയിടാൻ ആഭ്യന്തര വകുപ്പ് 22 സ്പീഡ് റഡാറുകൾ വാങ്ങുന്നു. ഒന്നരക്കോടി രൂപയാണ് അത്യാധുനിക ഉപകരണങ്ങൾക്കായി ചെലവഴിക്കുന്നത്. ഇതു സംബന്ധിച്ച ടെൻഡർ നടപടി പൊലീസ് െഹഡ് ക്വാർേട്ടഴ്സ് ആരംഭിച്ചു. വാഹനത്തിനുള്ളിൽനിന്നും റോഡരികിൽനിന്നും പ്രവർത്തിപ്പിക്കാവുന്ന ഒാേട്ടാമാറ്റിക് സംവിധാനങ്ങളോടെയുള്ള സ്പീഡ് റഡാറുകളാണ് വാങ്ങുന്നത്. വാഹനങ്ങളുടെ അമിത വേഗം കണ്ടെത്തുന്നതോടൊപ്പം നമ്പർ പ്ലേറ്റ് ഉൾെപ്പടെ സൂം ചെയ്ത് ദൃശ്യങ്ങൾ പകർത്താനും ഇവക്കു കഴിയും. 100 മീറ്റർ അടുത്തെത്തിയ വാഹനങ്ങളുടെവെര വേഗം കണ്ടെത്താൻ കഴിയുമെന്നതാണ് ഇവയുടെ പ്രത്യേകത. മാത്രമല്ല, വാഹനത്തിെൻറ വേഗത്തിനൊപ്പം തീയതി, സമയം (മണിക്കൂർ, മിനിറ്റ്, സെക്കൻഡ്), ദൂരം, പ്രസ്തുത വാഹനത്തിന് നിഷ്കർഷിച്ചിട്ടുള്ള പരമാവധി വേഗം, വാഹനത്തിെൻറ നമ്പർ എന്നിവയടക്കം ഉൾക്കൊള്ളിച്ച് പ്രിെൻറടുക്കാവുന്ന സംവിധാനവും ഇതിലുണ്ടാവും. ഇൗ പ്രിൻറ് വാഹന ഉടമക്ക് അയച്ചുകൊടുത്താവും പിഴ ഇൗടാക്കുക. മഴെപയ്യുേമ്പാഴും രാത്രിയിലും വാഹനങ്ങളുടെ വേഗം പരിശോധിക്കാനും തടസ്സമുണ്ടാവില്ല. ഹെവി വാഹനങ്ങൾ, ലൈറ്റ് വാഹനങ്ങൾ എന്നിവയുടെ വേഗം കണ്ടെത്തുന്നതിന് പ്രത്യേകം പ്രത്യേകം മീറ്ററുകളാണ് സ്പീഡ് റഡാറിലുണ്ടാവുക. ദേശീയ പാതകളിലും ൈബപാസുകളിലും ഹെവി വാഹനങ്ങൾ അപകടത്തിൽപെടുന്നതിെൻറ പ്രധാന കാരണം അമിത വേഗമാണെന്നും വേഗം നിയന്ത്രിക്കാനായാൽ അപകടങ്ങൾ കുറക്കാനാവുമെന്നും കണ്ടെത്തിയാണ് പൊലീസ് കൂടുതൽ സ്പീഡ് റഡാറുകൾ വാങ്ങുന്നത്. തിരുവനന്തപുരത്തെ കരമന -പ്രാവച്ചമ്പലം റോഡിൽ ഉൾപ്പെടെ അപകട മരണങ്ങൾ തുടർക്കഥയായതോടെ ഇത്തരം പ്രദേശങ്ങളിൽ കാമറകളും സ്പീഡ് റഡാറുകളും സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹൻദാസ് നേരത്തേ നിർദേശിച്ചിരുന്നു. -െക.ടി. വിബീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.