കിനാലൂരിലെ നിർദിഷ്​ട ആശുപത്രി മാലിന്യ സംസ്​കരണ കേന്ദ്രത്തിനെതിരെ ജനകീയ പ്രതിഷേധം ശക്​തം

ബാലുശ്ശേരി: കിനാലൂരിൽ ആശുപത്രി മാലിന്യ പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. സമീപത്തെ അഞ്ച് ജില്ലകളിൽനിന്നുള്ള ആശുപത്രി മാലിന്യം സംഭരിച്ച് സംസ്കരിക്കാനുള്ള പദ്ധതിയാണ് സ്വകാര്യ സ്ഥാപനമായ മലബാർ എൻവിയോ വിഷ​െൻറ നേതൃത്വത്തിൽ തുടങ്ങാൻ തീരുമാനിച്ചത്. സംസ്കരണ കേന്ദ്രത്തിനായി വ്യവസായ വികസന കേന്ദ്രത്തിൽ സ്ഥലം നേരത്തേ അനുവദിച്ചിട്ടുണ്ട്. ആശുപത്രി മാലിന്യം വരുന്നതോടെ കിനാലൂർ പ്രദേശത്തെ വായുവും ജലവും മലിനപ്പെടുമെന്നാണ് നാട്ടുകാരുടെ ഭീതി. മണിക്കൂറിൽ ഒരു ക്വിൻറൽ മാലിന്യം സംസ്കരിച്ചെടുക്കുന്ന രീതിയിലാണ് യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നത്. ആശുപത്രികളിൽനിന്നും പുറം തള്ളുന്ന സിറിഞ്ചുകളും മനുഷ്യാവയവ മാലിന്യവും സംസ്കരിച്ചെടുക്കാൻ കാലതാമസം നേരിടുകയാണെങ്കിൽ അന്തരീക്ഷംപോലും മലീമസമാകുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. സംസ്കരണ കേന്ദ്രത്തിനെതിരെ ഇതിനകം തന്നെ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടന്നു. കഴിഞ്ഞദിവസം സി.പി.എം നേതൃത്വത്തിൽ മാർച്ച് നടത്തി. ആശുപത്രി മാലിന്യം തള്ളാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ബാനർ സംസ്കരണ കേന്ദ്രത്തി​െൻറ ഗേറ്റിൽ സ്ഥാപിച്ചു. പനങ്ങാട് പഞ്ചായത്ത് ബി.ജെ.പിയുടെ നേതൃത്വത്തിലും പ്ലാൻറിലേക്ക് മാർച്ചും ധർണയും നടത്തി. വെള്ളിയാഴ്ച മുസ്ലിംലീഗി​െൻറ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടക്കും. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും. balu10.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.