പേരാമ്പ്ര: കളഞ്ഞുകിട്ടിയ സ്വർണമാല രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ചു. ആവള കൂട്ടോത്തെ കാട്ടുകുളങ്ങര മൊയ്തുവിനാണ് രണ്ട് പവനോളം തൂക്കം വരുന്ന താലിമാല തെൻറ കടക്ക് സമീപത്തുനിന്ന് ലഭിച്ചത്. മാല കിട്ടിയതു മുതൽ വിവിധ തരത്തിൽ നാട്ടുകാർക്കിടയിൽ പരസ്യം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് മാലയുടെ അവകാശി മൊയ്തുവിനെ തേടിയെത്തിയത്. ഏരത്ത് മുക്ക് മൊട്ടന്തറ തെക്കെ വെങ്കക്കുന്നുമ്മൽ ജിതേഷിെൻറ ഭാര്യ ജിസ്നയുടേതായിരുന്നു ആ മാല. ഒരു ദിവസം രാത്രി കല്യാണത്തിന് പോയപ്പോൾ മഴ പെയ്തതിനെ തുടർന്ന് മൊയ്തുവിെൻറ കടയിൽ കയറി നിന്നപ്പോളാണ് മാല നഷ്ടമായത്. ഒരിക്കലും കിട്ടില്ലെന്നു വിചാരിച്ച താലിമാല തിരികെ ലഭിച്ചപ്പോൾ അവർ മൊയ്തുവിെൻറ നല്ല മനസ്സിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.