വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് ജല സമരസമിതി പയ്യോളി: നഗരസഭയിെല തീരദേശ വാർഡുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിച്ച് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയവർക്കെതിരെ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് പുൽക്കൊടി കൂട്ടം ജലസമര സമിതി രംഗത്ത്. ഒമ്പത് പദ്ധതികളും ഉടൻ പ്രവർത്തനക്ഷമമാക്കണമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദാഹജലത്തിനായുള്ള കാത്തിരിപ്പിൽ ക്ഷമകെട്ട് തീരദേശവാസികൾ കഴിഞ്ഞ ആറുമാസക്കാലമായി പുൽകൊടിക്കൂട്ടം സാംസ്കാരിക സംഘടനയുടെ ബാനറിൽ സമരരംഗത്താണ്. ഇത്രയും ഗൗരവമേറിയ പ്രശ്നമായിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് ഇതേവരെയും ഗൗരവതരമായ ഇടപെടൽ നടന്നില്ലെന്ന് സമരക്കാർ കുറ്റപ്പെടുത്തി. നഗരസഭാധ്യക്ഷ ദാഹജല സമരത്തെ നിശിതമായി എതിർക്കുകയാണ്. ഭീമൻ നിവേദനം നൽകിയിട്ടും ചർച്ചക്കുപോലും വിളിക്കാത്തത് അവരുടെ ഒളിച്ചുകളിക്ക് തെളിവാണെന്നും വിഷയം കുറച്ചുകാണുകയാണെന്നും സമരസമിതി കുറ്റപ്പെടുത്തി. പേയ്യാളി തീരദേശ മേഖലയിലെ ജലപ്രശ്നം പഠിക്കാൻ നഗരസഭ ചുമതലപ്പെടുത്തിയ പ്രമുഖ ജലശാസ്ത്രജ്ഞൻ മണലിൽ മോഹനൻ നൽകിയ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. രൂക്ഷമായ ജലപ്രശ്നമാണ് തീരദേശ മേഖലയിൽ അനുഭവപ്പെടുന്നതെന്നും ജലപ്രശ്നം പരിഹരിക്കാൻ രൂപകൽപന ചെയ്ത ഒമ്പത് പദ്ധതികൾ നിലവിൽ പ്രവർത്തിക്കുന്നില്ലെന്നും റിപ്പോർട്ടിലുള്ളതായി സമരസമിതി പറയുന്നു. വാർത്തസമ്മേളനത്തിൽ എം. സമദ്, വലിയപുരപ്പിൽ ഗോപിനാഥൻ, കാഞ്ഞിരോളി നിസാർ, ശ്രീകല, അംബിക, മരച്ചാലിൽ ബാലകൃഷ്ണൻ, നിഷിദ് മരച്ചാലിൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.