അത്യാഹിത വിഭാഗത്തിൽ അസഹ്യ ചൂട്; ഡ്യൂട്ടി ഡോക്ടർമാർ പ്രത്യക്ഷ സമരത്തിലേക്ക്

കോഴിക്കോട്: കാലമേറെയായിട്ടും പരിഹരിക്കാത്ത മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ എ.സി തകരാറിനെതിരെ ഡ്യൂട്ടി ഡോക്ടർമാർ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. ശനിയാഴ്ചക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കാഷ്വാലിറ്റി ട്രയാജ് (ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ആദ്യം ചികിത്സ നൽകുന്ന സംവിധാനം) ആശുപത്രിക്കു പുറത്തേക്കു മാറ്റുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ അത്യാഹിത വിഭാഗത്തിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ എ.സി പ്രവർത്തനരഹിതമാവുന്നത് തുടർക്കഥയാണ്. ആറ് എ.സികളിൽ ഒന്നുപോലും പ്രവർത്തിക്കാത്ത കാര്യം മാധ്യമങ്ങളിൽ വാർത്തയായതോടെ മോർച്ചറിക്കുസമീപത്തെ ട്രാൻസ്ഫോർമറുകൾ മാറ്റി സ്ഥാപിച്ച് പ്രവർത്തനയോഗ്യമാക്കിയിരുന്നു. എന്നാൽ, ദിവസങ്ങൾക്കകം എ.സി പ്രവർത്തന രഹിതമായി. പരിശോധന പുറത്തേക്ക് മാറ്റുെമന്ന് ഡോക്ടർമാരുൾെപ്പടെയുള്ളവർ മുമ്പ് സൂചന നൽകിയപ്പോൾ രണ്ടാഴ്ചക്കകം നേരെയാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാൽ, ഇതുവരെയും ഇക്കാര്യം പരിഹരിച്ചിട്ടില്ല. മെഡിസിൻ, ഓർത്തോ, സർജറി തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന വിസ്താരം വളരെകുറഞ്ഞ അത്യാഹിത വിഭാഗത്തിൽ തിരക്കേറിയ സമയങ്ങളിൽ നൂറിലേറെ പേരെക്കൊണ്ട് നിറയും. മണിക്കൂറുകളോളം ഇവിടെ ജോലിചെയ്യുന്ന ഡോക്ടർമാരും ജീവനക്കാരുമാണ് കടുത്ത ചൂടിൽ ഏറെ ദുരിതമനുഭവിക്കുന്നത്. താൽക്കാലികമായി ഫാൻ വെച്ചും ചിലയിടങ്ങളിലെ സീലിങ് അടർത്തിമാറ്റിയും കാറ്റുകൊള്ളേണ്ട ഗതികേടിലാണ് ഇവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.