പ്രതിഭകളുടെ തിളക്കം അടയാളപ്പെടുത്തി പ്രവാസി ഷോർട്ട് ഫിലിം ഫെസ്​റ്റിവൽ

കോഴിക്കോട്: ചരിത്രത്തെ അടയാളപ്പെടുത്തുന്ന സിനിമകൾ മലയാളത്തിന് കുറവാണെന്ന് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. ടൗൺഹാളിൽ നടന്ന പ്രവാസി ഷോർട്ട് ഫിലിം ഫെസ്റ്റിവലി​െൻറ സമാപന ചടങ്ങും ഓൺലൈൻ ടി.വി സംരംഭമായ ഗോടു ലൈവ് ടി.വിയുടെ ലോഞ്ചിങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള ചലച്ചിത്രങ്ങളുടെ ചരിത്രം പരിശോധിച്ചാൽ നാം ചരിത്രത്തോട് വേണ്ടത്ര നീതി പുലർത്തിയിട്ടില്ലെന്ന് മനസ്സിലാവും. കുഞ്ഞാലിമരക്കാർ, വേലുത്തമ്പി ദളവ, പഴശ്ശിരാജ തുടങ്ങിയ വളരെ കുറച്ച് സിനിമകളേ നമുക്കുള്ളൂ. കൊച്ചുകേരളമെന്ന് സ്വയം അപകർഷതയുണ്ടാക്കുന്ന നമുക്ക് വലുതും സാഹസികവുമായ ചിത്രങ്ങളെടുക്കാൻ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. ഗോടു ലൈവ് ടി.വി സോഷ്യൽ മീഡിയ ലോഞ്ചിങ് കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ നിർവഹിച്ചു. ടി.വി ലോഗോ നടൻ സഞ്ജു ശിവറാം പ്രകാശനം ചെയ്തു. കോഴിക്കോട് നാരായണൻ നായർ, പി.ആർ നാഥൻ, പി.കെ. ഗോപി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്ലോബൽ എക്സലൻസി അവാർഡ് പ്രവാസി മലയാളിയായ നിഷ ജോസഫിന് സമ്മാനിച്ചു. തുടർന്ന് നടന്ന അവാർഡ്ദാന ചടങ്ങിൽ മികച്ച ഷോർട്ട്ഫിലിമുകൾക്കും അണിയറപ്രവർത്തകർക്കും പുരസ്കാരം നൽകി. സംഘാടകസമിതി ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. നവാഗത സംവിധായകൻ സച്ചിൻരാജ്, മാധ്യമപ്രവർത്തകൻ എ.വി. ഫർദിസ് എന്നിവർ സംസാരിച്ചു. ഗോടു ലൈവ് ടി.വി സി.ഇ.ഒ സൈഫ് അഹമ്മദ് സ്വാഗതവും സൗമ്യ ഉണ്ണി നന്ദിയും പറഞ്ഞു. 60 എൻട്രികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.