ദലിത്​ സാഹിത്യ അക്കാദമി അവാർഡ്​ സുഭാഷ്​ കുമാറിന്

കോഴിക്കോട്: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2017ലെ ഡോ. അംബേദ്കർ കലാശ്രീ നാഷനൽ അവാർഡ്, ചിത്രകാരൻ സുഭാഷ് കുമാറിന് ലഭിച്ചു. ഡിസംബർ ഒമ്പതിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. പെരിന്തൽമണ്ണ കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ സുഭാഷ് കുമാർ, കേരള ലളിതകല അക്കാദമിയുടെ മലപ്പുറം, കോഴിക്കോട്, എറണാകുളം ആർട്ട് ഗാലറികളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.