താമരശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊള്ള: അന്വേഷണം കണ്ണൂരിലേക്ക്

കാസർകോട്: താമരശ്ശേരി സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ചെന്ന പരാതിയിൽ അന്വേഷണം കണ്ണൂര്‍ ജില്ലയിലേക്ക് വ്യാപിപ്പിച്ചു. കാസർകോട് ഉളിയത്തടുക്കയിൽനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചശേഷം 7.40 ലക്ഷം രൂപ കൈക്കലാക്കി തന്നെ റോഡിൽ ഉപേക്ഷിച്ചെന്നാണ് താമരശ്ശേരി മാനിപ്പുറം വാവാട് സ്വദേശി എം. മുഹമ്മദ് (42) കഴിഞ്ഞദിവസം വിദ്യാനഗർ പൊലീസിൽ നൽകിയ പരാതി. ഇതി​െൻറ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതായി പറയുന്ന കാർ കണ്ണൂർ ചാലോട് സ്വദേശിയുേടതാണെന്ന് പൊലീസിന് സൂചന ലഭിച്ചു. മൂന്നു മാസത്തോളമായി പുറത്തിറക്കാത്ത കാർ വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ചാണ് കാസർകോട്ട് കൊണ്ടുവന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. കാസര്‍കോട് ഡിവൈ.എസ്.പി എം.വി. സുകുമാര​െൻറ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ചൊവ്വാഴ്ച ൈവെകീട്ട് മൂന്നരയോടെയാണ് മുഹമ്മദിനെ ദേശീയപാതയിൽ തെക്കില്‍പാലത്തിന് സമീപം ഒാടുന്ന കാറിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടനിലയിൽ കണ്ടത്. മൂക്കില്‍നിന്ന് ചോരവാര്‍ന്ന് അവശനായ ഇയാളെ നാട്ടുകാർ വിവരം നൽകിയതനുസരിച്ച് വിദ്യാനഗർ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാട്ടുകാരാണ് കാർ നമ്പറും മറ്റുവിവരങ്ങളും പൊലീസിന് നൽകിയത്. കോഴിക്കോെട്ട സുഹൃത്ത് ഏൽപിച്ച പണം മറ്റൊരാൾക്ക് കൈമാറാനാണ് ഉളിയത്തടുക്കയിലെത്തിയതെന്ന് മുഹമ്മദ് പൊലീസിനോട് പറഞ്ഞു. കാഞ്ഞങ്ങാട്ട് ട്രെയിൻ ഇറങ്ങിയശേഷം ബസിൽ കാസർകോട്ടുവന്ന് നായന്മാർമൂലയിലെ രണ്ടുപേർക്ക് അരലക്ഷം രൂപ വീതം നൽകിയശേഷം ഉളിയത്തടുക്കയിൽ എത്തിയപ്പോൾ കണ്ണൂർ രജിസ്ട്രേഷനിലുള്ള വെള്ളക്കാറിലെത്തിയ നാലംഗസംഘം പിടികൂടി കാറില്‍കയറ്റി മർദിച്ചശേഷം പണം സൂക്ഷിച്ച ബാഗ് കൈക്കലാക്കി റോഡിൽ തള്ളിയിെട്ടന്നാണ് പരാതി. ആദ്യം 30 ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തുവെന്ന് മൊഴിനൽകിയ മുഹമ്മദ് പിന്നീട് ഒരു ലക്ഷം രൂപയെന്നും ഒടുവിൽ 7.40 ലക്ഷം രൂപയെന്നും പരസ്പരവിരുദ്ധമായി പറഞ്ഞത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.