അവഗണനയുടെ 'ചൂള'യിൽ വെസ്​റ്റ്​ഹിൽ ശ്​മശാനം​

കോഴിക്കോട്: നഗരസഭയുടെ വെസ്റ്റ്ഹിൽ ശ്മശാനം അധികൃതരുടെ അവഗണനയിൽ. കോൺക്രീറ്റി​െൻറ മേൽക്കൂരയോട് കൂടിയ നാലും ഒാടി​െൻറ മേൽക്കുരയുള്ള രണ്ടും ചൂളകളാണ് ഇവിടെയുള്ളത്. ഇൗ ആറുചൂളകളുടെയും ഇഷ്ടികകളും കോൺക്രീറ്റ് ഭിത്തികളും പൂർണമായും ഇളകിയ നിലയിലാണ്. യഥാസമയം അറ്റകുറ്റപ്പണി നടത്തുകയോ നവീകരിക്കുയോ െചയ്യാത്തതാണ് ഇത്ര ശോച്യാവസ്ഥക്കിടയാക്കിയത്. ചൂളയുടെ മേൽക്കൂരയിലെ ഒാടുകൾ പൊട്ടിയും െതന്നിമാറിയും മഴവെള്ളം നേരെ ചിതയിലേക്കു പതിക്കുന്ന സ്ഥിതിയുമുണ്ട്. മാത്രമല്ല ഇത്രകാലമായിട്ടും ഇവിെട ൈപപ്പ് കണക്ഷനില്ല. മൃതദേഹം അടക്കം ചെയ്യുേമ്പാൾ ചളിയുണ്ടാക്കുന്നതിനും വൈക്കോൽ നനക്കുന്നതിനുമെല്ലാം വെള്ളം കൊരിയെടുക്കേണ്ട അവസ്ഥാണുള്ളത്. കടുത്ത വേനലിൽ കിണർ വറ്റുേമ്പാൾ വെള്ളം പുറത്തുനിന്ന് െകാണ്ടുവരണം. നിലവിൽ ഒരുദിവസം 12 മൃതദേഹങ്ങൾ വരെ ഇവിടെയെത്താറുണ്ട്. എന്നാൽ ചൂളകൾ സജ്ജമാക്കുന്നതുവരെ മൃതദേഹം കിടത്താൻപോലും ഇവിടെ സൗകര്യം ഏർപ്പെടുത്താത്തതിനാൽ ആംബുലൻസുകളിൽനിന്ന് ഇറക്കാതിരിക്കുകയാണ് പതിവ്. ആവശ്യാനുസരണം ശുചിമുറിയില്ലാത്തതും മൃതേദഹം സംസ്ക്കരിക്കാൻ എത്തുന്നവർക്ക് ദുരിതമാണ്. മാത്രമല്ല നഗരസഭയുടെ അധീനതയിലുള്ള പ്രദേശമാകെ കാട് പിടിച്ചുകിടക്കുകയാണ്. പകൽ സമയത്തുപോലും കുറുക്കനും കീരിയും ഇഴജീവികളുമെല്ലാം വിഹരിക്കുകയാണിവിടെ. എ. പ്രദീപ്കുമാർ എം.എൽ.എയുടെ ഫണ്ടിൽനിന്നുള്ള തുക വിനിയോഗിച്ച് വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിെട്ടങ്കിലും ഇടക്ക് നിലച്ചു. മൃതദേഹവുമായി എത്തുന്നവർക്കുള്ള പ്രധാന വിശ്രമകേന്ദ്രത്തി​െൻറ പണിമാത്രമാണ് ഇതിനകം പൂർത്തിയായത്. െചറിയ രണ്ട് വിശ്രമകേന്ദ്രങ്ങളുടെ പ്രവൃത്തി പാതിവഴിയിലാണ്. പ്രദേശത്തെ 17 ഏക്കർ വിവിധ മതസ്ഥരുടെ ശ്മശാന ഭൂമിയാണ്. ഇതിൽ രണ്ടര ഏക്കർ ഉൾപ്പെടുന്ന സ്ഥലത്താണ് ചിതത്തറയുള്ളത്. ചുറ്റുപാടും നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്നതിനാൽ അധുനിക സംവിധാനങ്ങൾ ഒരുക്കി പുകശല്യം ഉൾപ്പെടെ ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിട്ട് നാളുകളേറെയായി. എന്നിട്ടും നിലവിലുള്ള ചിതത്തറകളുെട പുകക്കുഴലുകളുടെ ഉയരം കൂട്ടാൻപോലും നടപടിയുണ്ടായിട്ടില്ല. ചൂളകളുടെ അറ്റുകുറ്റപ്പണി ഉടൻ നടത്തണമെന്നും കൂടുതൽ ചൂളകൾ നിർമിക്കണമെന്നുമാണ് ശ്മശാന നടത്തിപ്പുകാരൻ കെ.വി. അജിത്ത്കുമാർ പറയുന്നത്. ഇക്കാര്യം മേയർ തോട്ടത്തിൽ രവീന്ദ്ര‍​െൻറ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.