ചേവായൂർ: അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ചേവായൂരിലെ പഴയ കുഷ്ഠ രോഗാശുപത്രിക്ക് കൈത്താങ്ങുമായി എൻ.എസ്.എസ് വളൻറിയർമാർ. റഹ്മാനിയ വൊക്കേഷനൽ ഹയർ സെക്കൻഡറി യൂനിറ്റിെൻറ മിനി ക്യാമ്പിനോടനുബന്ധിച്ചാണ് വിദ്യാർഥികൾ സേവനവുമായെത്തിയത്. തോട്ടങ്ങൾ വൃത്തിയാക്കുകയും പുതിയ പൂന്തോട്ടം വെച്ചു പിടിപ്പിക്കുകയും ചെയ്തു. ഒരു അന്തേവാസിക്ക് വൈറ്റ് കെയ്ൻ സമ്മാനിച്ചു. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പ്രതിഭ, ഡോ. പ്രത്യുഷ എന്നിവർ ചേർന്ന് സ്കൂൾ പ്രിൻസിപ്പൽ കെ.പി. ആഷിക്ക്, പി.ടി.എ പ്രസിഡണ്ട് ബിജു മേൽപ്പള്ളി എന്നിവരിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി പി. സീനത്ത്, പ്രോഗ്രാം ഓഫിസർ എം.ടി. അബ്ദുൽ മജീദ്, ഹാൻസ് മുഹമ്മദ്, അലൻ മനു ജോസഫ്, മുഹമ്മദ് ശിഹാബ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.