മാവൂർ: ൈപപ്ലൈൻ, കണിയാത്ത് ഭാഗങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ വീണ്ടും കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിച്ചു. ചേന, ചേമ്പ്, വാഴ തുടങ്ങി വീടുകളിെല ചെടികൾവരെ നശിപ്പിച്ചിട്ടുണ്ട്. തെങ്ങിൻതൈകൾ പിഴുതുമാറ്റി അകത്തെ കരിമ്പ് തിന്ന നിലയിലാണ്. പൈപ്ലൈൻ ഭാഗത്ത് മന്നിങ്ങാതൊടി ഗോപാലൻ, പേർക്കത്താട്ടിൽ വസുമതി അമ്മ, പേർക്കത്താട്ടിൽ അശോക്കുമാർ, മാനാം തോട്ടത്തിൽ ജയരാജൻ, പാലത്തിങ്ങൽ ശിവദാസൻ, തുവ്വക്കാട്ട് അപ്പു, േപർക്കത്താട്ടിൽ സുശീല, കാട്ടുവയൽ വിശാലാക്ഷി, അരിമ്പ്രക്കാവ് പുഷ്പരാജൻ എന്നിവരുടെ കൃഷിയാണ് കഴിഞ്ഞദിവസം നശിപ്പിച്ചത്. പറമ്പിൽ കൂട്ടിയിട്ട തേങ്ങ പൊതിച്ചുതിന്നിട്ടുണ്ട്. കുട്ടികളടക്കം 20ഒാളം കാട്ടുപന്നികളാണ് ഇൗ ഭാഗത്ത് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. കാട്ടുപന്നി ശല്യത്തിനു പരിഹാരം കാണുന്നതിന് ഗ്രാസിം ഭൂമിയിലെ കാട് വെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ട് പൈപ്പ്ലൈൻ െറസിഡൻറ്സ് അസോസിയേഷൻ മാനേജ്മെൻറിനും മാവൂർ പഞ്ചായത്ത് അധികൃതർക്കും രേഖാമൂലം പരാതി നൽകാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.