അതിവേഗ റെയിൽ: പഠന റിപ്പോർട്ടി​െൻറ കോപ്പി ലഭിച്ചു

കക്കോടി: ഒന്നര വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ അതിവേഗ റെയിൽ പദ്ധതിയുടെ പാരിസ്ഥിതിക പഠന റിപ്പോർട്ടി​െൻറ കോപ്പി ലഭിച്ചു. അതിവേഗ റെയിൽ പ്രതിരോധസമിതി സംസ്ഥാന കമ്മിറ്റിയംഗം കോട്ടയം പെരുവ സ്വദേശി എം.ടി. തോമസിനാണ് വെള്ളിയാഴ്ച കോപ്പിയുടെ സീഡി ലഭിച്ചത്. കോപ്പി ലഭിക്കുന്നതിനുവേണ്ടി വിവരാവകാശ പ്രകാരം പലതവണ അപേക്ഷിച്ചെങ്കിലും സ്വകാര്യരേഖയാണെന്ന് പറഞ്ഞ് തള്ളുകയായിരുന്നു. രണ്ടുതവണ അപ്പലറ്റ് അതോറിറ്റിക്ക് അപേക്ഷ നൽകിയതി​െൻറ അടിസ്ഥാനത്തിൽ 7.8.2017ന് സംസ്ഥാന വിവരാവകാശ കമീഷണറുടെ ഹിയറിങ്ങിൽ പഠന ഏജൻസിയായ 'നീറി' നടത്തിയ റിപ്പോർട്ട് നൽകാൻ കേരള ഹൈസ്പീഡ് റെയിൽ കോർപറേഷനോട് ആവശ്യപ്പെടുകയായിരുന്നു. റിപ്പോർട്ടി​െൻറ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തേണ്ടത് ശരിയായ നടപടിയാണെന്ന് അഭിപ്രായപ്പെട്ടാണ് റിപ്പോർട്ട് നൽകാൻ കമീഷൻ ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.