കോഴിക്കോട്: സൗദിയിൽ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് ഇന്ത്യൻ എംബസി കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ കൺവീനർ സി.കെ. അബ്ബാസ് വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ബംഗ്ലാദേശ് സ്വദേശിയെ വധിച്ച കേസിൽ ജയിലിലായിരുന്ന രണ്ടു തമിഴ്നാട് സ്വദേശികൾ ഇൗയിടെ വധശിക്ഷക്കു വിധേയരായി. എംബസി അധികൃതർ യഥാസമയം ഇടപെട്ടിരുന്നെങ്കിൽ ഇവരെ മോചിപ്പിക്കാമായിരുന്നു. നൂറുകണക്കിന് ഇന്ത്യക്കാർ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്. ഇവരുടെ മോചനത്തിന് സർക്കാർതലത്തിൽ ഇടപെടലുണ്ടാകണമെന്ന് അബ്ബാസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.