കോഴിക്കോട്: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിെൻറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ കരിയർ സർവിസ് സെൻറർ ഫോർ ഡിഫറൻറ്ലി ഏബ്ൾഡ്, സ്പെഷൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി നായനാർ ബാലികാസദനത്തിൽ നടത്തിയ ഭിന്നശേഷി പുനരധിവാസ ക്യാമ്പ് സമാപിച്ചു. ജില്ല കലക്ടർ യു.വി. ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. െലഫ്റ്റനൻറ് കേണൽ സുശീല നായർ, നായനാർ ബാലികാസദനം സെക്രട്ടറി പ്രഫ. സി.കെ. ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ഭിന്നശേഷിയുള്ളവർക്കുള്ള തൊഴിൽ സാധ്യതകളെ സംബന്ധിച്ച് നാഷനൽ കരിയർ സർവിസ് സെൻറർ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സജി ജോർജ്, സബ് റീജനൽ എംപ്ലോയ്മെൻറ് ഓഫിസർ കെ.എൽ. ആഗ്നസ് എന്നിവർ ക്ലാസെടുത്തു. സി.സി.ടി.വി കോഴ്സ് കോഴിക്കോട്: മാത്തറ കോഴിക്കോട് ബ്ലോക് ഓഫിസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കനറ ബാങ്ക് സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സി.സി.ടി.വി കോഴ്സിൽ പരിശീലനം നൽകുന്നു. താൽപര്യമുളള 18 നും 45നും ഇടയിൽ പ്രായക്കാരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷഫോറം പരിശീലനകേന്ദ്രത്തിൽ ലഭ്യമാണ്. ഫോട്ടോ പതിച്ച അപേക്ഷകൾ ഒക്ടോബർ 25 വരെ സ്വീകരിക്കും. ഫോൺ: 0495-2432470, 9447276470.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.