മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ പൊതു സ്ഥലങ്ങൾ മാലിന്യ സംഭരണ കേന്ദ്രങ്ങളാക്കി മാറ്റുന്നതായി ആരോപിച്ച് പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി. പഞ്ചായത്തിെൻറ വിവിധ ആവശ്യങ്ങൾക്ക് സ്വകാര്യ വ്യക്തികളുടെ അച്ചാരംപറ്റി അവരുടെ കക്കൂസ് മാലിന്യങ്ങളടക്കം ജനവാസ കേന്ദ്രങ്ങളിലും ജല സ്രോതസ്സുകളിലും കുടിവെള്ളപദ്ധതി പ്രദേശങ്ങളിലും നിക്ഷേപിക്കുന്നുവെന്നാണ് ആരോപണം. മാർച്ച് കെ.പി.സി.സി സെക്രട്ടറി അഡ്വ. എ പ്രവീൺ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെ. കോയ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.